നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തി!.കേസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി.

തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണകടത്തിന്റെ മുഖ്യആസൂത്രകയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്. കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പിആർഒയും തിരുവല്ല സ്വദേശിയുമായ സരിത്തിൽ നിന്നാണ് കൂട്ടാളിയായ സ്വപ്നയെ കുറിച്ചുള്ള വിവരം ലഭിച്ചത്. 15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

അതേ സമയം  സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി. കോണ്‍സുലേറ്റിലെ ആര്‍ക്കും കേസിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ മുൻ പി.ആർ.ഒ സരിത്ത് കോൺസുലേറ്റിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പെട്ടി കൈമാറുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കിൽ യു.എ.ഇയുടെ അനുമതി വേണ്ടി വരും.അതുകൊണ്ട് തന്നെ യു.എ.ഇയെ വിശ്വാസത്തിലെടുത്ത് മാത്രമെ തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകൂ.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ നിന്ന് ഐ.ബിയും റോയും അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ദുബായിൽ നിന്ന് തുറമുഖങ്ങൾ വഴിയും വിമാനത്താവളങ്ങിലൂടെയും സ്വർണ്ണക്കടത്ത് വ്യാപകമാകുന്നത് രഹസ്യാന്വേഷണ എജൻസികൾ അന്വേഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.

ഇന്ത്യ-യു.എ.ഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത് കേന്ദ്ര ഏജൻസികൾക്ക് വലിയ തലവേദനയാകുകയാണ്. കേരളത്തിലേക്ക് ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണക്കടത്ത് നടത്തിയ സംഭവം നയതന്ത്ര തലത്തിൽ വലിയ വിവാദത്തിനാണ് വഴിവച്ചത്. നയതന്ത്ര സൗകര്യം ഉപയോഗിച്ച് യു.എ.ഇയിൽ നിന്ന് സ്വർണ്ണം എത്തിയ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർ‍ക്കാർ കാണുന്നത്. അതേസമയം യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ കേസ് കാരണം മോശം അവസ്ഥയിലെത്തിക്കാൻ കേന്ദ്രത്തിന് കഴിയുകയുമില്ല.

Top