ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടി!ഭീകരബന്ധം ഉറപ്പിച്ച് എൻ ഐ എ.സ്വർണക്കടത്തിന്റെ മറവിൽ ഹവാലയും.സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1.05 കോടിയും ഒരു കിലോ പൊന്നും.

കൊച്ചി:സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി സ്വ​​​പ്‌​​​ന സു​​​രേ​​​ഷി​​​ന്‍റെ ലോ​​​ക്ക​​​റി​​​ല്‍നി​​​ന്ന് ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​വും ഒ​​​രു കോ​​​ടി രൂ​​​പ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി എ​​​ന്‍​ഐ​​​എ. റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. വീ​​​ട്ടി​​​ലും ലോ​​​ക്ക​​​റി​​​ലും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു പ​​​ണ​​​വും സ്വ​​​ര്‍​ണ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​വ വി​​​വാ​​​ഹ​​​ത്തി​​​നു ദു​​​ബാ​​​യി​​​യി​​​ലെ ഷേ​ക്ക് സ​​​മ്മാ​​​നി​​​ച്ച​​​താ​​​ണെ​​​ന്നാ​​ണു സ്വ​​​പ്‌​​​ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​ത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ഇവരെ ചോദ്യം ചെയ്‌താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.

സ്വ​​പ്ന​​യു​​ടെ​​യും സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ​​​യും ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​രു​​​വ​​​രെ​​​യും ഇ​​ന്ന​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി ഓ​​​ഗ​​​സ്റ്റ് 21 വ​​​രെ എ​​​ന്‍​ഐ​​​എ കോ​​​ട​​​തി നീ​​​ട്ടി.ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ടു​​​ത്ത മാ​​ന​​സി​​ക സ​​​മ്മ​​​ര്‍​ദം മൂലമാണ് മൊ​​​ഴി ന​​​ല്‍​കി​​​യ​​​തെ​​​ന്നു സ്വ​​​പ്ന കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. ഈ ​​​വാ​​​ദം എ​​​ന്‍​ഐ​​​എ നി​​​ഷേ​​​ധി​​​ച്ചു. ജ​​​യി​​​ലി​​​ല്‍ വ​​​ച്ച് കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന സ്വ​​​പ്ന​​​യു​​​ടെ ആ​​​വ​​​ശ്യം കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മു​​​ഖേ​​​ന സ്വ​​​പ്ന സു​​​രേ​​​ഷ് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ര്‍​ജി ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

കേ​​​സി​​​ല്‍ യു​​​എ​​​പി​​​എ നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നും ഈ ​​​കേ​​​സി​​​നു തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മി​​​ല്ലെ​​​ന്നു​​​മു​​​ള്ള വാ​​​ദ​​​മാ​​​ണ് സ്വ​​​പ്ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ ഉ​​ന്ന​​യി​​ച്ച​​​ത്. നേ​​ര​​ത്തെ എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്ത സ്വ​​​പ്‌​​​ന​​​യു​​ടെ​​യും സ​​​ന്ദീ​​​പി​​​ന്‍റെ​​​യും അ​​​റ​​​സ്റ്റ് ക​​​സ്റ്റം​​​സ് ഇ​​​ന്ന​​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​​രു​​​വ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്നു ക​​​സ്റ്റം​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

 കള്ളക്കടത്തിലെ പങ്കും സന്ദീപുമായും സരിത്തുമായും നടത്തിയ ഗൂഢാലോചനകളും വ്യക്തമാക്കി.സരിത്ത് ബാഗ് കൈമാറിയ സ്ഥലം ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയ സ്ഥലങ്ങളും വെളിപ്പെടുത്തി. മറ്റു പ്രതികളുമായി ചാറ്റ് പ്ളാറ്റ്ഫോമുകളിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയതെന്ന് വെളിപ്പെടുത്തി.മൂവരെയും ആഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തു.

Top