സ്വപ്നയുടെ ആത്മകഥ പുറത്ത്..ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ..താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും.

തിരുവനന്തപുരം∙ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതുവരെ ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സ്വപ്ന പുറത്ത് വിട്ടിരിക്കുന്നത്. ആമസോൺ ഉൾപ്പെടെ ഓൺലൈനായി ഇത് വാങ്ങാൻ സാധിക്കും. കറന്റ് ബുക്ക്സ് ആണ് പ്രസാദനം ചെയ്തിരിക്കുന്നത്.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.

Top