കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്’ !..പോലീസ് അന്വോഷിക്കുമ്പോൾ കമറ്റുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷ് ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവര്‍ ഫേസ്ബുക്കില്‍ കമന്റുകളും മറ്റുമിട്ട് സജീവമായിരുന്നു. സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് സ്വപ്‌ന ഫേസ്ബുക്കില്‍ മറുപടി നല്‍കിയിരിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയിരുന്ന സ്വപ്‌ന സുരേഷിന് വേണ്ടി സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരച്ചില്‍ നടത്തുകയാണ്. അതിനിടെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റുകള്‍ക്ക് സ്വപ്‌ന സുരേഷ് പ്രതികരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രതികരണങ്ങള്‍.

‘ഞാന്‍ പേടിച്ച് പോയി കെട്ടോ’ എന്നാണ് സ്വപ്‌നയുടെ ഒരു കമന്റ്. ഇതിന് ഒരാള്‍ ‘ചേച്ചി പേടിക്കില്ല കൂടെ ഉളളത് കേരള ഭരണം അല്ലേ’ എന്ന് പരിഹസിച്ച് കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. ‘അതെ എന്തെങ്കിലും സംശയം ഉണ്ടോ’ എന്നാണ് സ്വപ്‌ന തിരിച്ച് ചോദിച്ചിരിക്കുന്നത്. മറ്റൊരു കമന്റില്‍ സ്വപ്ന ചോദിക്കുന്നത് വിദേശരാജ്യത്ത് നിന്ന് മുതല്‍ കൊണ്ട് വരുന്നതില്‍ രാജ്യത്തിന് എന്താണ് നഷ്ടം എന്നാണ്.

സ്വപ്‌നയുടെ കമന്റ് ഇങ്ങനെ: ‘അല്ല ഞാനൊരു കാര്യം ചോദിക്കട്ടേ. നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലാലോ കൊണ്ട് പോയത് വിദേശ രാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ അത് കൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടം ആണുളളത്. സത്യത്തില്‍ ലാഭം തന്നെ അല്ലേ ഉളളത്. പിന്നെ നീയൊക്കെ എന്ത് കണ്ടിട്ട് ആണ് ഇവിടെ വന്ന് കരഞ്ഞ് കാണിക്കുന്നത്. എന്തായാലും കോളനികളെ ഒക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷം’.

‘ഇത്രേം ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുളളൂ. കുട്ടിയെ ഞാന്‍ ബോംബെ അധോലോകത്തേക്ക ക്ഷണിക്കുകയാണ്, കിട്ടുന്നത് പപ്പാതി, എപ്പടി’ എന്നൊരാള്‍ പരിഹസിച്ചതിന് അതേ ഭാഷയില്‍ സ്വപ്‌ന മറുപടിയും കൊടുത്തിട്ടുണ്ട്. ‘പാതിവാങ്ങാനുളള എന്ത് യോഗ്യത ആടോ തനിക്കുന്നത്. വേണേല്‍ വല്ല നക്കാപ്പിച്ച വാങ്ങി പോവാന്‍ നോക്ക്’ എന്നാണ് സ്വപ്‌നയുടെ മറുപടി.
‘നിങ്ങളുടെ ഒക്കെ കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടില്‍ നിന്നെന്തോ എടുത്തെന്ന്. പോവാന്‍ നോക്ക് ചേട്ടന്മാരെ’ എന്നും സ്വപ്‌ന സുരേഷ് കമന്റ് ചെയ്തിട്ടുണ്ട് . ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിട്ടുണ്ട്. അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം പരിശോധന നടത്തിയത്.

Top