സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നൽകിയ മുൻകൂ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച്ച പരിഗണിക്കും. കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചു. ഹർജിയിൽ വിപുലമായ വാദം കേൾക്കേണ്ടതിനാൽ ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ തന്നെ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അഡ്വ.കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക.

കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തിയുടെ നിർദേശ പ്രകാരം താൻ ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്നതന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും. ‌‌ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചിൽ കസ്റ്റംസ് ഊർജി തമാക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

ജൂൺ 30നാണ് 30 കിലോ സ്വർണമടങ്ങിയ ബാഗേജ് തിരുവന്തുപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ യു എ ഇ കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു.

എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്. കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഐഎ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്.സ്വർണക്കടത്തിൽ സ്വപ്നയ്ക്കും സന്ദീപിനും പിടിയിലുള്ള സരിത്തിനും പങ്കുണ്ടെന്ന് സൗമ്യ കഴിഞ്ഞ ദിവസം മൊഴി നൽകിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്നയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് കസ്റ്റംസിന്റെയും നിലപാട്. എല്ലാ കക്ഷികളുടെയും വാദം കേട്ടാൽ മാത്രമേ ഹർജി നിലനിൽക്കുമോ എന്ന് പറയാനാകൂ. ഈ സാഹചര്യത്തിലാണ് ജാമ്യഹർജി ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി വച്ചിരിക്കുന്നത്.

Top