സ്വര്‍ണക്കടത്ത് കേസില്‍ ഒത്തു തീർപ്പ് !.വൈകിട്ട് 5 മണിക്ക് സ്വപ്‌ന സുരേഷ് ലൈവിൽ എത്തും.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കാത്ത് കേരളം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്.സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും. ഇതായിരുന്നു സ്വപനയുടെ ഫേസ്ബുക് പോസ്റ്റ്

സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു.സാധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ്‌ ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12.10നാണ് പോസ്റ്റ് ഇട്ടത്. “സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ ദിനമായ മാർച്ച് 8 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേർന്ന് സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സ്വപ്ന ആശംസകള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുെടയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും അവർ കേരളത്തെ വിൽപനചരക്കാക്കുന്നതിനും എതിരെയാണ് തന്റെ പോരാട്ടമമെന്ന് സ്വപ്ന പറഞ്ഞു.

നിർഭ്യാവശാൽ ഒരു പെണ്ണും ഈ പോരാട്ടത്തിൽ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. കോടിക്കണക്കിനു വിധവകളെയും മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സൃഷ്ടിക്കാൻ ഭരിക്കുന്ന പാർട്ടിക്കു കഴിയുമെന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിർഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുമെന്നും സ്വപ്ന പറഞ്ഞു.

ലൈഫ് മിഷൻ കോഴ ഇടപാടു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് ചെയ്തിരുന്നു. 23വരെയാണ് റിമാൻഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തിൽ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

 

Top