കുടുക്ക് മുറുകി ;ശിവശങ്കർ അറസ്റ്റിലാകും? എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്

കൊച്ചി:സ്വർണക്കടത്തു കേസ് അന്വേഷണം വളരെ സ്വാധീനമുള്ള വ്യക്തികളിലേക്ക് അടുക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.അ​​ന്വേ​​ഷ​​ണം ഇ​​ള​​ക്കം ത​​ട്ടാ​​തെ മു​​ന്നോ​​ട്ട്​ കൊ​​ണ്ടു​​പോയാൽ മാത്രമേ കുറ്റവാളികളെ പിടിക്കാൻ കഴിയൂ .അതേസമയം ​മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്. ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലല്ല. ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കോർഡുകൾ, ഗൾഫ് യാത്ര എന്നിവ സംബന്ധിച്ച് വിവരം തേടിയതായും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നത വ്യക്തികളിലേക്ക് കടക്കുകയാണെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. സ്വപ്ന ഒളിവിൽ പോയ വേളയിൽ ദുരൂഹമായ ഒരു നമ്പറിൽ നിന്ന് അവർക്ക് കോളുകൾ വന്നിരുന്നു. അത് ശിവശങ്കറാണോയെന്ന് ചോദിച്ചറിഞ്ഞു. 2017 മുതൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ശിവശങ്കർ നടത്തിയ യാത്രകളെ പറ്റിയും ആരാഞ്ഞു. 2018-19 വർഷങ്ങളിലെ ശിവശങ്കറിന്റെ ചില യാത്രകൾ ദുരൂഹമാണെന്നും കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണക്കടത്ത് ഉയർന്നതിനു ശേഷം കസ്റ്റംസ് ഇത് മൂന്നാം തവണയാണ് എം.ശിവശങ്കറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലായിരുന്നെങ്കിൽ ഇത് ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്തിലെ ഭീകരവാദം എന്ന വാദം ഉയർന്നതോടെ എൻഐഎ കേസെടുത്ത് മൂന്നു തവണ ശിവശങ്കറിനെ ചോദ്യമുനയിൽ നിർത്തി. ആദ്യഘട്ടങ്ങളിൽ വഴുതി മാറിയെങ്കിലും മൂന്നാംവട്ട ചോദ്യം ചെയ്യൽ ദൈർഘ്യം ഉയർന്നതോടെ ഒരു അറസ്റ്റ് സാധ്യത പലരും വിലയിരുത്തി. എന്നാൽ അന്നും രാത്രി ഏറെ വൈകിയാണെങ്കിലും ശിവശങ്കർ കാറിൽ വീട്ടിലേക്കു തന്നെയാണ് മടങ്ങിയത്.

എ ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചത് ഇടക്കാല കുറ്റപത്രമാണെങ്കിലും സ്വപ്നയുടെ മൊഴികളിൽ ശിവശങ്കറിനെ കുരുക്കിലാക്കുന്ന പലതുമുണ്ട്. മറ്റ് ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ കാര്യമായ വെളിപ്പെടുത്തലുകൾ ഇല്ലെങ്കിലും അത് മനപ്പൂർവമുള്ള ഒളിച്ചു വയ്ക്കലാണെന്നാണ് വിലയിരുത്തൽ. സസ്പെൻഷനാണെങ്കിലും സർവീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ഡിപാർട്മെന്റ് അനുമതി തേടേണ്ടി വരും.</p>
കാര്യങ്ങൾ തെളിഞ്ഞു വന്നതോടെ ഇതിനുള്ള നീക്കങ്ങൾ ഏജൻസികൾ നേരത്തേ നടത്തിയിട്ടുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ കസ്റ്റംസ്, എൻഐഎ ഏജൻസികൾക്ക് അറസ്റ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനു തടസമുണ്ടാകുമെന്നു കരുതാനാവില്ല.

എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ കേസുകൾ റിപ്പോർട്ട് ചെയ്താൽ പെട്ടെന്നു തന്നെ അറസ്റ്റു നടത്തി വിചാരണയിലേയ്ക്കെത്തുന്നത് പതിവില്ലെന്നാണ് മുൻകാല അനുഭവം. വളപട്ടണം കേസ് ഉൾപ്പടെയുള്ളവ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. കൃത്യമായ തെളിവുകളിലേക്ക് എത്തിച്ചേരാൻ വേണ്ട സ്വാഭാവിക താമസം മാത്രമായാണ് ഇതിനെ കാണേണ്ടതെന്നാണു സൂചന.അന്വേഷണ ദൗത്യങ്ങളിൽ ഇടപെടാനുള്ള സംഘാംഗങ്ങളുടെ എണ്ണത്തിലെ കുറവും ഒരു പരിധിവരെ ഇതിനു കാരണമാണ്. സിബിഐയുടെയും എൻഐഎയുടെയുമെല്ലാം കാര്യത്തിൽ ഇത് ബാധകമാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുമുണ്ട്.

അതേസമയം സംസ്ഥാന സർക്കാരിനെ വിഷമവൃത്തത്തിലാഴ്ത്തിയ സ്വർണക്കടത്തുകേസിൽ ഇതു മാത്രമായിരിക്കില്ല കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സംസ്ഥാനം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഇനി അധികം മാസങ്ങളില്ല. ഫെബ്രുവരി– മാർച്ച് മാസത്തോടെയെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതിനു മുമ്പ് ശിവശങ്കറിനെ പോലെ ഉയർന്ന സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാരിനെ പിടിച്ചുലയ്ക്കും എന്നത് ഉറപ്പാണ്.

ചരിത്രം പരിശോധിച്ചാൽ പിരിച്ചുവിടപ്പെട്ട സർക്കാരുകൾ അനുതാപ തരംഗത്തിൽ തിരിച്ചു വരുന്നതാണ് കണ്ടുവരുന്നത്. അതിനൊരു അവസരമുണ്ടാക്കാൻ കേന്ദ്രസർക്കാരിനു നേതൃത്വം നൽകുന്ന ബിജെപിക്കു പോലും താൽപര്യമുണ്ടെന്നു കരുതാനാവില്ല. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ പ്രതിചേർക്കുന്ന സാഹചര്യമുണ്ടായാലും ഇതുതന്നെ സംഭവിക്കാം. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ രാജിയും തിരഞ്ഞെടുപ്പു പ്രഖ്യാപനവും നടക്കും. അതുകൊണ്ടു തന്നെ അടുത്ത തവണയും കേസ് പരിഗണിക്കുമ്പോൾ വിധി പറയുന്നത് നീട്ടിവയ്ക്കാൻ തന്നെയാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.

അതേസമയം കേരളത്തിൽ സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്രനേതൃത്വത്തിനു താൽപര്യമില്ലെന്നും ചില വേറിട്ട നിരീക്ഷണമുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് മുഖ്യശത്രു ആയിരിക്കുന്നിടത്തോളം കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയാനായിരിക്കും കേന്ദ്ര സർക്കാരിനു താൽപര്യമെന്ന സാധ്യതകളിലാണിത്. മുഖ്യമന്ത്രിക്കെതിരായ കേസിലെ വിധിയിലും ഇതേ സ്വാധീനമുണ്ടെന്നു വാദിക്കുന്നവരുമുണ്ട്.

സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന ആസൂത്രണം ചെയ്യുകയും വിദേശത്തുനിന്ന് സ്വർണം കയറ്റിവിടുകയും ചെയ്തെന്നു തിരിച്ചറിഞ്ഞിട്ടുള്ള ഫൈസൽ ഫരീദും റബിൻസും ഉൾപ്പടെയുള്ളവരെ എൻഐഎ കണ്ടോ എന്ന വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെ തേടി വിദേശത്ത് പോയകാര്യം പറയുന്നുണ്ടെങ്കിലും ചോദ്യം ചെയ്യൽ നടന്നതായി വ്യക്തമല്ല. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുംവിധം പ്രവർത്തിച്ചതിനാണ് ഇരുവരെയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ എൻഐഎ നടത്തിയ കഴിഞ്ഞ യാത്രയിൽ പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ടാകാനാണ് സാധ്യത എന്നാണ് നിരീക്ഷണം. പ്രതികളിൽനിന്ന് ലഭിക്കാനുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ വിദേശ ജയിലിൽ ആയതിനാൽ അവർ സുരക്ഷിതരായിരിക്കും. ഇന്ത്യയിലെത്തിച്ചാൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയായില്ലെങ്കിൽ പ്രതികൾ സ്വാഭാവിക ജാമ്യം തേടി പുറത്തു പോകാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാകണം തൽക്കാലം കേസന്വേഷണം പൂർത്തിയാകും വരെ ഇവരെ ഇന്ത്യയിലെത്തിക്കാത്തതെന്നും വിലയിരുത്തലുണ്ട്.

ലൈഫ്മിഷൻ ഇടപാടിലെ സ്വപ്നയുടെ കമ്മിഷനെക്കുറിച്ചും ‘അറിയില്ല’ എന്ന് എൻഐഎയോടു മറുപടി. സ്വപ്നയ്ക്ക് പണം സൂക്ഷിക്കാൻ ലോക്കർ എടുത്തു നൽകിയതുമായി ബന്ധപ്പെട്ട വാട്സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘മറന്നു’ എന്നുപറഞ്ഞു രക്ഷപെടാൻ ശ്രമം. നിയമവിരുദ്ധ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോൾ സ്വർണക്കടത്തായിരുന്നെന്ന് അറിയില്ലായിരുന്നു എന്ന വാദം ഒരന്വേഷണ സംഘത്തിനു മുന്നിലും നിലനിൽക്കില്ല എന്നതാണ് വസ്തുത.

ഉത്തരങ്ങളുടെ ഇഴകീറിയുള്ള പരിശോധനയിൽ ശിവങ്കറിന്റെ ത്രാസ് ‘താഴ്ന്നു തന്നെയാണ്’ ഇപ്പോഴും. പല കേന്ദ്ര ഏജൻസികളുടെയും അന്വേഷണ സംഘങ്ങൾ മാറിമാറി ചോദിച്ചിട്ടും ഇനിയും കിട്ടാത്ത ഉത്തരങ്ങൾ ശിവശങ്കറിൽ ബാക്കിയുണ്ടെന്നതാണു കാരണം. ചോദ്യങ്ങൾക്ക് ‘അറിവില്ല’ എന്നു പറഞ്ഞു രക്ഷപെടാനുള്ള ശിവശങ്കറിന്റെ തന്ത്രം പൊളിക്കുകയാണ് രണ്ടു ദിവസമായി കസ്റ്റംസ് അന്വേഷണ സംഘം.

ഓരോ പ്രതികളെയും ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ കൃത്യത വരുത്തി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ എൻഐഎ നടത്തിയതും ഇതേ തന്ത്രമായിരുന്നു.

ശിവശങ്കറിനെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യുന്ന അതേസമയം മറ്റൊരു സംഘം സ്വപ്നയെയും സരിത്തിനെയും ജയിലിലും ചോദ്യം ചെയ്തു. ഇരുസംഘങ്ങളും ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിൽ അപ്പപ്പോൾ തന്നെ കൃത്യത വരുത്തുന്നു. അറിയില്ല എന്നു പറഞ്ഞാലും ഇക്കാര്യങ്ങളിൽ പ്രതികൾ നൽകുന്ന മറുപടി നിർണായകമാകും. കഴിഞ്ഞ തവണ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ സ്വപ്നയെയും സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കിയതും ഇതിനു തന്നെ.

നേരത്തെ നൽകിയ മൊഴികൾ കൂടി വിലയിരുത്തിയാണ് പുതിയ ചോദ്യങ്ങൾ ശിവശങ്കറിലെത്തുന്നത്. നിയമവിരുദ്ധ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോൾ അത് സ്വർണക്കടത്തായിരുന്നെന്ന് അറിയില്ലായിരുന്നു എന്ന വാദം ഒരന്വേഷണ സംഘത്തിനു മുന്നിലും നിലനിൽക്കില്ല എന്നത് മറ്റൊരു വസ്തുത. കുരുക്കു മുറുകന്നത് ശിവശങ്കറും മനസിലാക്കുന്നുണ്ട്.

Top