സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ആഗസ്ത് 26 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

സ്വപ്നയ്ക്ക് ഹൃദയ സംബന്ധമായ ചികിത്സ സൗകര്യമൊരുക്കാൻ ജില്ല ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. തനിക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥകൾ ഉണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചിരുന്നു.അതേസമയം, സ്വപ്നയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top