യാത്ര ആഡംബര കാറുകളില്‍, അടിമുടി ദുരൂഹത നിറഞ്ഞ ജീവിതം..ആരാണ് സ്വപ്‌ന പറഞ്ഞ വിജേഷ് പിള്ള.ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു, തെളിവ് പുറത്തു വിടുമെന്ന് സ്വപ്‌ന

ബെംഗളൂരു: 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിജേഷ് പിള്ളക്ക് എതിരായ ആരോപണങ്ങളിൽ തെളിവ് ഉണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് വിജേഷ് പിള്ള ആരാണെന്ന ചോദ്യം ഉയര്‍ന്നത്. മൂന്ന് ദിവസം മുമ്പ് തന്നെ കാണാന്‍ വിജയ് പിള്ള എന്നൊരാള്‍ കാണാനെത്തിയെന്നും മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്‌ന പറഞ്ഞത്. ഇതോടെ വിജയ് പിള്ള ഇടനിലക്കാരനായെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വിജയ് പിള്ളയെന്നാണ് പറഞ്ഞതെങ്കിലും വിജേഷ് പിള്ള എന്നാണ് യതാര്‍ത്ഥ പേര്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്യു ഡി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് വിജയ് പിള്ള. ഇയാളുടെ ചിത്രങ്ങളും പുറത്തവന്നിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ളയ്ക്ക് ആക്ഷന്‍ എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമും ഉണ്ടെന്നാണ് വിവരം.

കൊച്ചിയില്‍ 2017ല്‍ ആണ് വിജേഷ് പിള്ള ഓഫീസ് ആരംഭിച്ചത്. ഇത് ആറ് മാസത്തിന് ശേഷം പൂട്ടിപ്പോയെന്നാണ് കെട്ടിട ഉടമ പറയുന്നത്. കണ്ണൂരില്‍ ബന്ധങ്ങളുണ്ടെന്നാണ് ഇയാള്‍ ഉടമയോട് പറഞ്ഞത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് ഇയാള്‍ പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യുമെന്നും വിജേഷ് അന്ന് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തേക്കാണ് കെട്ടിടത്തിന്റെ കരാര്‍. ഒരു ലക്ഷത്തോളം രൂപ വാടക ഇനത്തില്‍ നല്‍കാനുണ്ടെന്നാണ് കെട്ടിട ഉടമ പറയുന്നത്.

നാട്ടില്‍ അധികം ബന്ധങ്ങളൊന്നുമില്ലാത്ത വിജേഷ് പിള്ള എറണാകുളത്താണ് താമസം. കുടുംബവുമായി അത്ര അടുപ്പമൊന്നും സൂക്ഷിക്കാത്ത വ്യക്തിയാണ്. ഇയാള്‍ എങ്ങനെ ഈ കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി എന്ന് ആര്‍ക്കും വ്യക്തതയില്ല. സി പി എം ശക്തി കേന്ദ്രമായ കടമ്പേരിയിലാണ് ജനിച്ച് വളര്‍ന്നത്. എന്നാല്‍ പ്രദേശിക നേതാക്കളുമായി അടുപ്പം പോലുമില്ല. വിജേഷ് സി പി എം പരിപാടികളില്‍ പങ്കെടുത്ത ഓര്‍മ്മ പോലും നാട്ടുകാര്‍ക്ക് ഇല്ല. വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരുന്നത്.

എറണാകുളം കേന്ദ്രീകരിച്ച് സിനിമ നിര്‍മ്മാണ കമ്പനി ഉണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ വിജയ് പിള്ള എന്ന പേര് സ്വീകരിച്ചത് എപ്പോഴാണെന്നും നാട്ടുകാര്‍ക്ക് വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം സ്വദേശിനിയായ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. ഇയാള്‍ക്ക് സി പി എം നേതാക്കളുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് പിതാവ് ഗോവിന്ദന്‍ പറയുന്നത്.

എന്നാല്‍ വിജേഷിന്റെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞതാണെന്നതാണ് നാട്ടുകാര്‍ പറയുന്നു. സ്വപ്‌നയുമായി എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നതെന്നും വ്യക്തമല്ല. ഒരു വെബ് സീരിസുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ സമീപിച്ചതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറയുന്നത്. വിജേഷ് നാട്ടിലെത്തുന്നത് ആഡംബര കാറുകളിലാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതൊക്കെ സുഹൃത്തുക്കളുടെ വാഹനങ്ങളാണെന്നാണ് പിതാവ് പറയുന്നത്.

ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ മണി ചെയിന്‍ ബിസിനസ് ആരംഭിച്ചിട്ടുണ്ടെന്നും ഇതിന് ശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വളരെ ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന കുടുംബമാണ് വിജേഷിന്റേത്. അച്ഛന്‍ ഓട്ടോ ഓടിച്ചും മാതാവ് പപ്പടം നിര്‍മ്മിച്ചും ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.

പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്‌സ് അതേസമയം, കേസുകള്‍ ഒത്തു തീര്‍ക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിയോഗിച്ച ആളാണെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. കടമ്പേരിയിലെ അച്ഛനും അമ്മയും മാത്രമാണ് താമസം. സി പി എമ്മുമായോ എം വി ഗോവിന്ദനുമായോ ബന്ധമില്ലെന്നാണ് പിതാവ് പറയുന്നത്. സ്വപ്ന ഉന്നയിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ല. മകന് നാടുമായി ഏറെ കാലമായി ബന്ധമില്ലെന്നും പിതാവ് പറയുന്നു.

Top