സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന;സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ

കൊച്ചി:സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സന്ദീപിന്റെ ഭാര്യനിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂർ പിന്നിട്ടു.

സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. സന്ദീപുമായി സ്പീക്കറെ ബന്ധിപ്പിച്ചത് സ്വപ്‌നയാണെന്നാണ് വിവരം. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്ന് ചില നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ കസ്റ്റംസിന് മൊഴി നൽകി. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞില്ലെന്ന് സൗമ്യ മൊഴി നൽകിയതായാണ് വിവരം.

അതേസമയം, സ്വപ്‌ന സുരേഷുമായി സന്ദീപിന് സുഹൃത്ത് ബന്ധമുണ്ടെന്ന് അമ്മ ഉഷ പറഞ്ഞു. എന്നാൽ മകന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും അമ്മ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ക‍ഴിയുന്ന സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്‍റെ അമ്മ കൈകളി ന്യൂസിനോട് പറഞ്ഞതായി കൈരളി ന്യുസ് വെളിപ്പെടുത്തുന്നു .മകന്‍ സിപിഐഎം പ്രവര്‍ത്തകനെത്ത തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നുണ്ട് ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ എന്‍റെ പേരില്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്‍റെ അമ്മ പ്രതികരണത്തില്‍ പറഞ്ഞു.

മകന് തലസ്ഥാനത്തെ ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അമ്മ പറഞ്ഞു.തെരഞ്ഞെടുപ്പ് സമയത്ത് മകന്‍ സജീവമായി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാറുണ്ടെന്നും മകന്‍ സിപിഐഎം പ്രവര്‍ത്തകന്‍ ആണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തന്‍റെ പേരില്‍ കൊടുക്കുന്നവര്‍ അത് തിരുത്താന്‍ തയ്യാറാവണമെന്നും സന്ദീപിന്‍റെ അമ്മ പറഞ്ഞു.

Top