ജ​ലാ​ൽ 60കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി!. പ്ര​മു​ഖ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വർ കണ്ണികൾ !

കൊച്ചി :സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായ ത് .കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അതേസമയം കേസില്‍ സ്വയം കസ്റ്റംസില്‍ കീഴടങ്ങിയ ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തിയിരുന്നു.

മലപ്പുറം തീരുരങ്ങാടി രജിസ്ട്രേഷന്‍ ഉള്ള കാര്‍ ജലാലിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയുള്ള കാറില്‍ സ്വര്‍ണ്ണകടത്തിനായി പ്രത്യേകം രഹസ്യ അറ സജ്ജീകരിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍സീറ്റിന് അടിയിലാണ് അറ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് കാര്‍ വാങ്ങിയിട്ടുള്ളത്. കാറിന്റെ രജിസ്ര്ടേഷന്‍ ഇതുവരെ മാറിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ജലാല്‍ കൊച്ചി കസ്റ്റംസില്‍ കീഴടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കോ​ഴി​ഫാ​മി​ൽ തു​ട​ങ്ങി സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി ആ​യി മാ​റി​യ ജ​ലാ​ലി​ന്‍റെ ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്‌ അ​ന്വേ​ഷ​ണ​സം​ഘം മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കും.കോ​ഴി​ഫാം ന​ട​ത്തി​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ ക​മ്പ​നി​പ്പ​ടി ആ​ര്യ​ങ്കാ​ല​യി​ൽ ജ​ലാ​ൽ മു​ഹ​മ്മ​ദ്(36) ഞൊ​ടി​യി​ട​യി​ലാ​ണ് കോ​ടീശ്വ​ര​നാ​യി മാ​റി​യ​ത്. യ​ത്തീം​ഖാ​ന​യി​ൽ വ​ള​ർ​ന്ന ജ​ലാ​ൽ ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ് ത​മി​ഴ്നാ​ട്ടി​ൽ കോ​ഴി ഫാം ​ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ​ത്തി വി​ദേ​ശ​ത്തേ​ക്ക് പോ​യി. ക​ണ്ണ​ട​ച്ച് തു​റ​ക്കും മു​ൻ​പ് സ​മ്പ​ന്ന​നാ​യി നാ​ട്ടി​ൽ തി​രി​കെ എ​ത്തി സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടി മ​ട​ക്കം.ദ​രി​ദ്ര​മാ​യ ചു​റ്റു​പാ​ടി​ലാ​യി​രു​ന്ന കൗ​മാ​ര​കാ​ല​ത്തി​ൽ​നി​ന്നും യു​വ​ത്വ​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​തി​സ​മ്പ​ന്ന​നാ​യി മാ​റി​യ​തി​നു പി​ന്നി​ൽ ക​ഠി​നാ​ധ്വാ​നം ആ​ണെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തി.

2015-ൽ ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് വെ​ളി​ച്ച​ത്തെ​ത്തി​യ​പ്പഴാ​യി​രു​ന്നു ജ​ലാ​ലി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം നാ​ട്ടു​കാ​ര​റി​യു​ന്ന​ത്. ഇ​തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും പ​ത്തോ​ളം പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നെ​ങ്കി​ലും പ്ര​ധാ​നി​യാ​യ ജ​ലാ​ലി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ ഇ​രു​ന്നു​കൊ​ണ്ടു ത​ന്നെ ഉ​ന്ന​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും സ്വ​ർ​ക്ക​ട​ത്തു​മാ​യി രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് ഇ​പ്പോ​ൾ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്നു എ​ന്ന​റി​ഞ്ഞ​തോ​ടെ ജ​ലാ​ൽ ക​സ്റ്റം​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജ​ലാ​ൽ കീ​ഴ​ട​ങ്ങി​യ​ത​റി​ഞ്ഞ​തോ​ടെ ഇ​യാ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ൽ പോ​യി.2015 ലെ ​കേ​സി​ൽ പി​ടി​കൊ​ടു​ക്കാ​തെ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്കു മു​ങ്ങി.​ അ​വി​ടെ​വ​ച്ചാ​ണ് റ​മീ​സു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ പി​ന്നീ​ട് ഒരു ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും റ​മീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് വി​പു​​ലീ​ക​രി​ച്ചു.​

ഏതാനും വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ തന്നെ വി​വി​ധ വി​മാ​ന​ത്താ​വ​ളങ്ങൾ വഴി ജ​ലാ​ൽ 60കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ​താ​യാ​ണ് പുറത്തു വരുന്ന വിവരങ്ങൾ.​ തി​രു​വ​നന്ത​പു​ര​ത്തുനി​ന്നും സ്വ​ർ​ണം ക​ട​ത്തി​യെ​ന്നു ക​രു​തു​ന്ന ജ​ലാ​ലി​ന്‍റെ കാ​റി​ൽ ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കാ​റി​നു മു​ന്നി​ലെ ഇ​ട​തു​വ​ശ​ത്തെ സീ​റ്റി​ന് അ​ടി​യി​ലാ​ണ് പ്ര​ത്യേ​ക അ​റ​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.​ സീ​റ്റ് ര​ണ്ടാ​യി പി​ള​ർ​ത്തി മാ​റ്റാ​വു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം.

Top