ഒരു വേശ്യയ്ക്ക് എത്ര കൊടുക്കണം? പശുമാംസത്തിന് എത്രരൂപയാകും? ഗൂഗിളിനോട് ആളുകള്‍ ഏറ്റവും കൂടുതല്‍ ചോദിക്കുന്നത്

maxresdefault

ഗൂഗിള്‍ സെര്‍ച്ച് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഒന്നു ഞെട്ടി. ആളുകള്‍ ഗൂഗിളില്‍ തിരയുന്നത് കണ്ടാല്‍ മൂഖത്ത് വിരല്‍വെക്കും. ഇന്ത്യയിലെ പശുവിന്റെ വിലയും വേശ്യകളുടെ നിരക്കുമാണ് ജനങ്ങള്‍ കൂടുതലും നോക്കുന്നത്.

ഇന്ത്യയില്‍ പശുമാംസത്തിന് എത്രരൂപയാകും? ബ്രസീലില്‍ ഒരു വേശ്യയ്ക്ക് എത്ര കൊടുക്കണം? ഇറാനില്‍നിന്ന് കിഡ്നി ലഭിക്കണമെങ്കില്‍ എന്തുചെലവാകും? വിലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇത്തരം സംശയങ്ങള്‍. ഓരോ രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് സെര്‍ച്ചുകളുടെ സ്വഭാവവും മാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊണാക്കോയെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നവര്‍ അവിടെ ഒരു യാട്ടില്‍ സഞ്ചരിക്കാന്‍ എത്ര ചെലവാകുമെന്നാണ് തിരക്കുന്നത്. എന്നാല്‍, അന്റാര്‍ട്ടിക്കയിലെത്തുമ്പോള്‍ അവിടെ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാന്‍ എത്ര ചെലവാകും എന്നാകും സംശയം. ഫിക്സര്‍ തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക് ഭൂപടത്തിലാണ് കൗതുകകരമായ ഈ വസ്തുതകള്‍.

ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ അനുസരിച്ചാണ് ആ രാജ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും. ഇന്ത്യയില്‍ ബീഫ് നിരോധനം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്നാവണം അതിന്റെ വിലയെക്കുറിച്ചാണ് അന്വേഷണം ഏറെയും. ജപ്പാനിലാകട്ടെ തണ്ണിമത്തന്റെ വിലയാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

കാര്‍പറ്റുകള്‍, ഒട്ടക സവാരി, മധുവിധു തുടങ്ങി ഓരോ രാജ്യത്തും പലവിധത്തിലാണ് അന്വേഷണം പെരുകുന്നത്. വേശ്യാവൃത്തി വ്യാപകമായിട്ടുള്ള ബ്രസീലില്‍ അതാണ് ഇഷ്ട വിഷയം. അവയവവ്യാപാരം സജീവമായ ഇറാനില്‍ ഇടപാടുകാര്‍ക്ക് അറിയേണ്ടത് വൃക്കകളുടെ വിലയെക്കുറിച്ചാണ്. ഓരോ ഭൂഖണ്ഡത്തിലെയും രാജ്യങ്ങളുടെ സ്വഭാവം വ്യക്തമാകാന്‍ കൂടി സഹായിക്കുന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. മാസിഡോണിയയില്‍ ബ്രെഡ്ഡിന്റെ വിലയാണ് ഗൂഗിളില്‍ കൂടുതലായി സെര്‍ച്ച് ചെയ്യപ്പെടുന്നത്. റഷ്യയിലാകട്ടെ ഫൈറ്റര്‍ ജെറ്റില്‍ യാത്ര ചെയ്യാന്‍ എത്ര വേണമെന്നാണ് അന്വേഷിക്കുന്നത്.

Top