ആൻഡ്രോയ്ഡ് ഡിവൈസുകൾക്കുള്ള ഗൂഗിളിന്റെ പാരന്റെൽ കണ്ട്രോൾ ആപ്പ് ഫാമിലി ലിങ്കിന്റെ ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയായി. ആപ്പ് അമേരിക്കയിൽ ഉപയോക്താക്കൾക്കു ലഭ്യമായിത്തുടങ്ങി. കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ പൂർണമായി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഈ ആപ്പ്. കുട്ടികളുടെ ഫോണിൽ ഏതെല്ലാം ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. ആവശ്യമില്ലാത്തതെന്നു തോന്നുന്നവ മാതാപിതാക്കൾക്ക് തടയാനുമാകും. ഫോണ്‍ ഉപയോഗസമയം ക്രമപ്പെടുത്താൻ സൗകര്യം നൽകുന്ന ആപ്പ് അതേക്കുറിച്ചുള്ള പ്രതിവാര, പ്രതിമാസ റിപ്പോർട്ടുകളും നൽകും. നിശ്ചിത സമയം കുട്ടികൾ ഫോണ്‍ ഉപയോഗിച്ചുകഴിഞ്ഞാൽ അത് തനിയേ ലോക്ക് ആകുന്ന വിധത്തിൽ ക്രമപ്പെടുത്താം.