ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ ‘പെണ്ണുപിടി’ യായി കാണാന്‍ എങ്ങനെ കഴിയുന്നു; പൊട്ടിത്തെറിച്ച് ഗോപി സുന്ദര്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയില്‍ കാണാം.

ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച വിശദീകരണവുമായി ഗോപി സുന്ദര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ പോസ്റ്റിലാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നത് പോലെ കാര്യങ്ങള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല, ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം”- ഗോപി സുന്ദര്‍ പോസ്റ്റില്‍ പറഞ്ഞു.

Top