ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം; അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും

പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം നിലനില്‍ക്കെയാണ് അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കാന്‍ തീരുമാനിച്ചത്. ധനമന്ത്രാലയും ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ അക്കാര്യം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് പ്രതിപക്ഷ സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന നിര്‍ദേശത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ, നിര്‍ബന്ധിതമായി ശമ്പളം വാങ്ങിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തിയിരുന്നു. എന്നാല്‍, ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദം നല്‍കുമെന്ന് ഭരണപക്ഷ സംഘടനകള്‍ വ്യക്തമാക്കി. ശമ്പളത്തില്‍നിന്നോ പെന്‍ഷനില്‍നിന്നോ നിര്‍ബന്ധിതമായി സംഭാവന പിരിക്കാന്‍ നിലവില്‍ നിയമമില്ല എന്ന് ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധമുണ്ടായിരുന്നു. രണ്ടുദിവസത്തെ ശമ്പളം ഈടാക്കാന്‍ പ്രളയത്തിന്റെ ആരംഭത്തില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഓണം പ്രമാണിച്ചു കഴിഞ്ഞമാസം ശമ്പളവിതരണം നേരത്തേ ആരംഭിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരില്‍നിന്നും ഈടാക്കിയിട്ടില്ല.

ഉല്‍സവബത്ത നല്‍കേണ്ടെന്നു തീരുമാനിച്ചെങ്കിലും ചില ജീവനക്കാര്‍ ഇതു കൈപ്പറ്റുകയും ചെയ്തു. ഈ തുക തിരിച്ചുപിടിക്കാനാണു തീരുമാനം. രണ്ടുദിസത്തെ ശമ്പളം നല്‍കാത്തവര്‍ക്ക് ഇനി എത്രയാണു നല്‍കാന്‍ താല്‍പര്യമെന്ന് അറിയിക്കാം. നല്‍കിയവര്‍ക്ക് അധിക തുകയും അറിയിക്കാം. ഇതിന്റെ വിവരങ്ങള്‍ സാലറി ഡ്രോയിങ് ഓഫിസര്‍മാരെ (ഡിഡിഒ) അറിയിക്കണം. അടുത്ത ഒന്നു മുതല്‍ വിതരണം ചെയ്യുന്ന, സെപ്റ്റംബര്‍ ശമ്പളത്തില്‍നിന്ന് ഇതു കുറവു ചെയ്യും. തവണകളാക്കേണ്ടതും അറിയിക്കാം. ഇത്തരത്തില്‍ ഉത്തരവിറക്കാനാണു ധനവകുപ്പ് ആലോചിക്കുന്നത്.

Top