തിരുവല്ലയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിച്ച മാതാപിതാക്കളെ കാണാനില്ലെന്ന പരാതിയുമായി മകന്‍

തിരുവനന്തപുരം: പ്രളയ സ്ഥലത്തു നിന്നും എയര്‍ ഫോഴ്‌സ് ടീം എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച മാതാ പിതാക്കളെ കാണാനില്ല എന്ന പരാതിയുമായി മകന്‍. തിരുവല്ല കോയിപ്പുറം കുന്നിത്തറയില്‍ അപ്പുക്കുട്ടന്‍ നായര്‍ (75), ഇന്ദിര(65) എന്നിവരെ പറ്റി യാതൊരു വിവരവുമില്ലെന്ന പരാതിയുമായി മകന്‍ മനോജാണ് രംഗത്തെത്തിയത്. കഴിഞ്ഞ 17 ന് വീടിന് സമീപത്ത് നിന്നും എയര്‍ ഫോഴ്‌സ് ടീം ഇവരെ രക്ഷപെടുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ മുന്‍പേജില്‍ പ്രിന്റ് ചെയ്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലെന്നാണ് മകന്‍ പറയുന്നത്. ശാരീരിക അവശതകളുള്ള ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9605362234, 8547356657 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Top