കൊച്ചി: ഡിജിപി സ്ഥാനത്ത് നിന്നു ടിപി സെന്‍കുമാര്‍ നല്‍കിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി കിട്ടിയ സംഭവത്തിൽ ഞെട്ടി ഇരിക്കുന്ന പിണറായി സർക്കാർ അടുത്ത പ്രഹരം എട്ടു വാങ്ങാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി . കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിനു തറക്കല്ലിട്ട ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിയിൽ കോടതിയുമായി മൽസരത്തിനു സർക്കാർ ഒരുങ്ങില്ല. കുറേ കുട്ടികളുടെ ഭാവി വല്ലാത്ത അനിശ്ചിതത്വത്തിലാവും എന്ന നിലവന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെടണമെന്നു പൊതുസമൂഹവും രക്ഷിതാക്കളും നിർബന്ധിച്ചു. ഇതു ചെയ്തില്ലായിരുന്നെങ്കിൽ സർക്കാർ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവും. നിയമസഭയും രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഒരു ‘റിസ്ക്’ ആണ് സർക്കാർ എടുത്തത്. പക്ഷേ, കോടതി പ്രവേശനം റദ്ദാക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. ഇനി സർക്കാരിന് എന്തു ചെയ്യാൻ സാധിക്കും എന്നത് ആലോചിക്കണം. കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകണമെന്ന സമീപനം ഇല്ല–’ മുഖ്യമന്ത്രി പറഞ്ഞു.
180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .ക ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. കോടതി വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുത്. ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചാണു കോടതി നിർദേശം. പ്രവേശനം സാധൂകരിക്കാൻ നിയമസഭ ഇന്നലെ നിയമ നിർമാണം നടത്തിയിരുന്നു. രണ്ടു മെഡിക്കൽ കോളജുകളിലെയും പ്രവേശനം സാധൂകരിക്കുന്നതിനുള്ള ‘കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ’ ആണു നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.
ഡി.ജി.പി. സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ് മുൻപ് ഉണ്ടായിരുന്നത് .ജിഷ, പുറ്റിങ്ങല്‍ എന്നീ കേസുകളില്‍വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിജിപി മേധാവി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെയായിരുന്നു ഈ തീരുമാനം. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങളുചെ പേരില്‍ സെന്‍കുമാറിനെ നീക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും അനുകൂലമായ വിധി ഉണ്ടായിരുന്നില്ല.. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തികളില്‍ ജനത്തിന് അതൃപ്തി ഉണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടുവര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ അതിന് തക്ക കാരണമുണ്ടാകണമെന്നുമാണ് സെന്‍കുമാര്‍ കോടതിയില്‍ പ്രധാനമായും വാദിച്ചത്. ഡിജിപിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് രണ്ടുവര്‍ഷം തുടര്‍ച്ചയായി കാലാവധി ഉറപ്പുവരുത്തണമെന്നുള്ള 2006 ലെ പ്രകാശ്സിങ് കേസിലെ സുപ്രീംകോടതി ഉത്തരവാണ് സെന്‍കുമാറിന് അനുകൂലമായ വിധിക്ക് സഹായകരമായത്.
കേസ് ഇങ്ങനെ:
കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016-17 വർഷം നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ടു പ്രവേശനപരീക്ഷാ കമ്മിഷണർ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, പ്രവേശനം ക്രമവൽക്കരിക്കണമെന്നു വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രാബല്യത്തിലാക്കിയ ഓർഡിനൻസിനു പകരമായാണു ബിൽ പാസാക്കിയത്. ഓർഡിനൻസിലൂടെ ക്രമവൽക്കരിച്ച കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
മാനേജ്‌മെന്റിന്റേതു തെറ്റായ നടപടിയാണെങ്കിലും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണു പ്രവേശനം സാധൂകരിക്കുന്നതെന്നു ബിൽ അവതരിപ്പിച്ചു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച മാനേജ്‌മെന്റുകൾ ദയ അർഹിക്കുന്നില്ല. എന്നാൽ വിദ്യാർഥികളുടെ ഭാവിയെ ഓർത്താണ് ഇത്തരമൊരു നിയമനിർമാണം വേണ്ടിവന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.