
കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരിയെ അവസാനമായി കാണാനെത്തി ഗവര്‍ണര്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു.
ചെങ്കൊടി പുതച്ചു അന്ത്യയാത്രക്കൊരുങ്ങിയ പ്രിയ നേതാവിന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അന്ത്യാഭിവാദ്യമേകി. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിലെത്തിയാണ് കോടിയേരിക്ക് പുഷ്പചക്രമർപ്പിച്ച് യാത്രാമൊഴിയേകിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം മുതിർന്ന നേതാക്കളും മൃതദേഹത്തിനരികിലുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അഴിക്കോടൻ മന്ദിരത്തിലെത്തി അനുശോചനമറിയിച്ചു.
രാവിലെ 11ഓടെയാണ് കോടിയേരിുയിലെ വീട്ടിൽനിന്നും മൃതദേഹം പൊതുദർശനത്തിനായി അഴിക്കോടൻ മന്ദിരത്തിലെത്തിച്ചത്. അഴിക്കോടൻ മന്ദിരത്തിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് വഴിനീളേ ജനങ്ങൾ അന്ത്യാഭിവാദ്യമേകി. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കടന്ന് വരവെ വഴിയരികിൽ തടിച്ചു കൂടി ജനങ്ങൾ മുദ്രാവാദ്യങ്ങൾ വിളിച്ച് പൂക്കളർപ്പിച്ചുകൊണ്ടേയിരുന്നു.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മറ്റി ഓഫീലെത്തിച്ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല എന്നിവർ രാവിലെ തന്നെ ‘കോടിയേരി’ വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അൽപ്പസമയം അവർക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്.
കോടിയേരിയുടെ ഭൌതിക ശരീരം രണ്ട് മണിവരെ കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് പയ്യാമ്പലത്ത് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.
പ്രവര്‍ത്തകരുടെ മുദ്രാവാക്യ അകമ്പടിയോടെയാണ് വിലാപയാത്ര രാവിലെ വീട്ടിൽ നിന്ന് കണ്ണൂരിലെ ഓഫീസിലേക്ക് എത്തിച്ചത്. ഓരോ കേന്ദ്രങ്ങളിലേക്കും ജനം ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലും അവർ പ്രിയ സഖാവിനെ ചങ്ക് പിളർക്കെ മുദ്രാവാക്യം വിളിച്ചാണ് ഏറ്റുവാങ്ങിയത്.