പൊലീസുകാർ നോക്കി നിൽക്കെ പ്രതിഷേധക്കാർ അഴിഞ്ഞാടി: ഗവർണർ.സിആർപിഎഫിനെ കേരളം കാണാത്തതാണോ? ഗവർണർക്ക് എതിരെ മുഖ്യമന്ത്രി !

തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രതിഷേധക്കാർ അഴിഞ്ഞാടിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസുകാർക്ക് മുഖ്യമന്ത്രി പിണറായി കടിഞ്ഞാണിടുകയാണ്. മുഖ്യമന്ത്രിയാണ് ഇങ്ങനെ പോയതെങ്കിൽ ഈ പ്രതിഷേധം ഉണ്ടാകുമോയെന്നും ഗവർണർ ചോദിച്ചു. കേരള പൊലീസിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും ഗവർണർ ആഞ്ഞടിച്ചു.

അതേസമയം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവർണർ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ ?

ഞാൻ കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയാണെങ്കിൽ ഇതുപോലെയാണോ പൊലീസ് ഇടപെടുക? ഇത് കേന്ദ്രത്തിൻ്റെ തീരുമാനമാണ്. ഒരു സുരക്ഷയും ആരോടും ചോദിച്ചിട്ടില്ല’, ഗവർണർ പറഞ്ഞു. തൻ്റെ കാറിന് നേരെ ആക്രമണം ഉണ്ടായി. എന്നിട്ടും പൊലീസ് ഒന്നും ചെയ്തില്ല. അത് കൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നത്. എസ്എഫ്ഐക്കാർ തെമ്മാടികളാണെന്നും ഗവർണർ ആരോപിച്ചു.

ഗവർണറുടെ സ്വയം ഭരണ അവകാശത്തിൻ ഇടപെടരുതെന്നത് സുപ്രീംകോടതി വിധിയാണ്. തന്റെ നിയമപരമായ അധികാരത്തിൽ കൈ കടത്താൻ ആരെയും അനുവദിക്കില്ല. താൻ സർക്കാരിന്റെ കാര്യത്തിൽ ഇടപെടാറില്ലെന്നും എസ്എഫ്ഐ തെമ്മാടികൾക്ക് മറുപടി ഇല്ലെന്നും ഗവർണർ കൂട്ടിച്ചർത്തു.

കൊട്ടാരക്കരക്ക് അടുത്തുള്ള സദാനന്ദപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് എസ്എഫ്ഐ പ്രവർത്തകർ ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്. പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയായിരുന്നു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ മാത്രമെ തിരിച്ച് കയറൂവെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു.

പ്രതിഷേധിച്ച 17 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ​ഗവർണർക്ക് കേന്ദ്ര സർക്കാർ ഇസെഡ് പ്ലസ് കാറ്റ​ഗറി സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തതോടെ പൊലീസ് സുരക്ഷ ഒഴിവാക്കി.

Top