ഒറ്റ കൈയ്യന്‍ ഗോവിന്ദചാമിയ്ക്ക് കൃത്രിമ കൈവേണം; ദിവസവും വലിക്കാന്‍ ബീഡികളുടെ എണ്ണം കൂട്ടണം; സൗമ്യയെ കൊന്ന കൊലയാളിയ്ക്ക് സുഖ ജീവിതം

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദചാമിക്ക് സൗകര്യങ്ങള്‍ പോരെന്ന് പരാതി !സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം നല്‍കി. തീവണ്ടിയാത്രക്കിടയില്‍ സൗമ്യയെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്. തുക്കു ശിക്ഷയാണ് വിധിച്ചത്. ഇത് അപ്പീലിലൂടെ ജീവപര്യന്തമായി മാറി. ഇതോടെയാണ് പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി, ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നല്‍കിയ നിവേദനത്തിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സുഖ ജീവിതം നയിക്കാനാണ് പദ്ധതി. ഇതിന് വേണ്ടിയാണ് കൃത്രിമ കൈ സംഘടിപ്പിക്കുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ ഇത്തരം ചെലവെല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വഹിക്കും. ഇതിനുള്ള തന്ത്രമാണ് കൃത്രിമ കൈക്ക് വേണ്ടിയുള്ള നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനൊപ്പം കൂടതല്‍ ബീഡി വേണമെന്നും ആവശ്യപ്പെടുന്നു. ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡികിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി. അനില്‍കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ഈ ആവശ്യങ്ങള്‍ രേഖാമൂലം ഉന്നയിച്ചത്.
ജയിലില്‍ എല്ലാ സുഖസൗകര്യങ്ങളോടെയാണ് ഗോവിന്ദചാമി കഴിയുന്നത്. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതു കൊണ്ട് തന്നെ ജയിലിലെ മറ്റ് ജോലികളൊന്നും ചെയ്യേണ്ടി വന്നിരുന്നില്ല. വധ ശിക്ഷ, ജീവപര്യന്തമായതോടെ ഇനി ജോലികളും ചെയ്യേണ്ടി വരും. അതിനിടെയാണ് പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്

Top