ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾക്കായി വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും

കൊച്ചി:ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിലെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് ടി.ജി, ഡി റ്റി. പി. സി. സെക്രട്ടറി ശ്യാം കൃഷ്ണൻ ,റെസ്പോൺസബിൾ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരീഷ് എന്നിവർ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എ. .എം.ബഷീർ, ആലീസ്‌ ഷാജു, കെ.എം. അൻവർ അലി, ബേസിൽ പോൾ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേരൻ നായർ , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു ,ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എം. നാസർ, ശാരദ മോഹ ൻ ,ഷാന്റി ഏബ്രഹാം, അനിമോൾ ബേബി, ഷൈമി വർഗ്ഗീസ്, ലിസി അലക്സ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് , ഫിനാൻസ് ഓഫിസർ ജോബി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും സെമിനാറിൽ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top