മുത്തശ്ശിയെ ചെറുമകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു; അതിവേഗത്തിലുള്ള നടപടി സോഷ്യല്‍ മീഡിയയുടെ ഇടപെടലിനെ തുടര്‍ന്ന്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന് സമീപം ആയിക്കരയില്‍ വൃദ്ധമാതാവിനെ ചെറുമകള്‍ മര്‍ദ്ദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു. ആയിക്കരയില്‍ ദിപ, അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇന്നലെ വൈകുന്നേരത്തോടെ ഷിഹാബ് സൈനി എന്നയാളാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. തുടര്‍ന്ന് 14 മണിക്കൂറിനുള്ളില്‍ ജാനകിയമ്മയെ മര്‍ദ്ദിക്കുന്ന മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ 83,000 ആളുകളാണ് ഷെയര്‍ ചെയ്തത്. ബ്ലഡ് ഡൊണേഴ്സ് അസോസിയേഷന്റെയും ഹൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഡോ ശാഹൂല്‍ ഹമീദിന്റേയും ഇടപെടലിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ 10 മണിയോടെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

ഇന്ന് അതിരാവിലെ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആയിക്കരയിലെ ജാനകിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി. കാര്യങ്ങള്‍ അന്വേഷിച്ച്, നാട്ടുകാരുടെ സ്റ്റേറ്റ്‌മെന്റുകള്‍ റിക്കോര്‍ഡ് ചെയ്ത് എടുത്തതിന് ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. വീഡിയോയില്‍ കണ്ടതിനെക്കാള്‍ ഭീകരമാണ് ജനകിയമ്മയുടെ അവസ്ഥയെന്ന് ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫാല്‍ക്കണ്‍ പോസ്റ്റിനോട് പറഞ്ഞു. ഹോപ്പ് പിലാത്തറ ഈ അമ്മയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളതായും ശാഹൂല്‍ ഹമീദ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകദേശം 80 വയസ്സ് പ്രായമായ ജനകിയമ്മയെ മരക്കമ്പ് വെച്ചും കൈകൊണ്ടും മര്‍ദ്ദിക്കുന്നതായാണ് വീഡിയോ. നാട്ടുകാര്‍ പിടിച്ചുവെയ്ക്കാന്‍ ചെല്ലുമ്പോള്‍, മകള്‍ അവരെ വെല്ലുവിളിച്ച് വീണ്ടും മര്‍ദ്ദിക്കുന്നതായും വ്യക്തമാണ്. മര്‍ക്കുന്ന സമയത്ത്, നാട്ടുകാരായ സ്ത്രീകള്‍ ഉറക്കെ നിലവിളിച്ചിട്ടാണ് പുരുഷന്‍മാര്‍ അവിടെ എത്തുന്നത്. തുടര്‍ന്ന് അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുന്ന ജാനകി അമ്മ വീട്ടിലേക്ക് പോകാന്‍ വാശി പിടിക്കുമ്പോള്‍, അയല്‍വീട്ടുകാര്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ ഉണ്ട്. എല്ലാ ദിവസവും പ്രായമായ ഈ അമ്മയാണ് വീട്ടിലെ ജോലികള്‍ ചെയ്യുന്നതെന്നും, നാട്ടുകാരുടെ സംസാരത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

Top