ഉന്നതമായ വ്യക്തിത്വം പുലര്‍ത്തി ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലിടം നേടി യുവരാജ് സിങ്ങ്. ഹൈദരാബാദിനായി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിനോടൊപ്പം എതിര്‍ടീമിലെ കളിക്കാരന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്താണ് യുവി ഗാലറിയുടെ കൈയടി നേടിയത്.
മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ ഷൂ ലെയ്‌സ് അഴിഞ്ഞുപോകുകയായിരുന്നു. ആരുടെയെങ്കിലും സഹായിത്തിനായി നോക്കിയ ഋഷഭിന്റെ അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന യുവിയാണുണ്ടായിരുന്നത്. ഉടനത്തന്നെ യുവി ഋഷഭിന് മുന്നില്‍ മുട്ടുകുത്തി നിന്ന് ഷൂലെയ്‌സ് കെട്ടിക്കൊടുത്തു.
ഋഷഭ് പന്തിനേക്കാള്‍ 15 വര്‍ഷം അനുഭവസമ്പത്തുള്ള താരമാണ് യുവി. എന്നിട്ടും ഒട്ടും മടിയില്ലാതെ യുവതാരത്തിന്റെ ഷൂ കെട്ടിക്കൊടുത്ത യുവിയുടെ സമീപനത്തെ കൈയടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. ഈ ഫോട്ടോ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വൈറലാണ്.