പാവപ്പെട്ടവർക്ക് വീടുവെച്ചു നൽകാൻ നവവരന്റെ വക അരലക്ഷം; യുവാക്കൾക്ക് മാതൃകയായി കാസർഗോഡ് ആറങ്ങാടിയിലെ മുഹമ്മദ് സെയ്ദ്

കാഞ്ഞങ്ങാട്: വിവാഹത്തിന് ആഡംബരങ്ങൾ ഒഴിവാക്കി പാവങ്ങളെ സഹായിക്കാൻ സന്മനസ്സ് കാട്ടി കാസർഗോഡ് ആറങ്ങാടിയിലെ മുഹമ്മദ് സെയ്ദ് മാതൃകയായി.തന്റെ വിവാഹവേദിയിൽ സാധുജനങ്ങൾക്ക് വീടുെവച്ചുനല്കുന്ന പദ്ധതിയിലേക്ക് മുഹമ്മദ് സെയിദ് അരലക്ഷം രൂപ കൈമാറി. ആറങ്ങാടിയിലെ അർഹ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭവനപദ്ധതിയിലേക്കാണ് വിവാഹ ചടങ്ങിന് മുൻപ് തുക നല്കിയത്. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുൾസമദ് സമദാനി തുക ഏറ്റുവാങ്ങി ട്രസ്റ്റ് ഭാരവാഹികളെ ഏൽപ്പിച്ചു. പാവപ്പെട്ടവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന അനേകം പേരുടെ കൂട്ടായ്മയാണ് അർഹ്മ ചാരിറ്റബിൾ ട്രസ്റ്റ്. ജില്ലാ ആസ്?പത്രിയിലടക്കം ഇവർ കുടിവെള്ളമെത്തിക്കുന്നു.

ഈ വർഷം അഞ്ചുവീടുകൾ വെച്ചുനല്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആറങ്ങാടി, കൂളിയാങ്കൽ, തോയമ്മൽ പ്രദേശങ്ങളിലെ വീടില്ലാത്ത ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി വീടുനിർമ്മിച്ചുനല്കാനാണ് തീരുമാനം. ഈ പദ്ധതിയിലേക്കുള്ള ആദ്യ സംഭാവനയാണ് വിവാഹവീട്ടിൽനിന്നുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ, സംസ്ഥാന പ്രവർത്തകസമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ ആറങ്ങാടി എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ റംസാൻ ആറങ്ങാടിയുടെ മകനാണ് മുഹമ്മദ് സെയ്ദ്

Top