തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; മദ്യനിരോധനമുള്ള ഗുജറാത്തില്‍ പിടിച്ചെടുത്തത് 15 കോടി രൂപയുടെ മദ്യം

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗുജറാത്തില്‍ 15 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസും, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി ചേര്‍ന്നാണ് റെയ്ഡ്് നടത്തിയത്. കൂടാതെ അനധികൃതമായി കൊണ്ടുവന്ന 35 കോടിയുടെ ചരക്ക് സാധനങ്ങളും 1.38 കോടിയുടെ കറന്‍സി നോട്ടുകളും സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ 14.71 കോടിയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, 21 ലക്ഷം വിലവരുന്ന സ്വദേശി മദ്യവുമാണ് പിടികൂടിയതെന്ന് എഡിജിപി മോഹന്‍ ജാ പറയുന്നു. സംസ്ഥാനത്തെ 182 നിയോജക മണ്ഡലങ്ങളിലില്‍ ആന്റി – നാര്‍ക്കോട്ടിക്‌സ് വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ 18 നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം, ഡിസംബര്‍ 9 നും, രണ്ടാം ഘട്ടം ഡിസംബര്‍ 14 നുമാണ് നടക്കുക.

Top