ഗള്‍ഫിലേക്ക് പോകുന്ന സ്ത്രീകളില്‍ ഗര്‍ഭനിരോധന കുത്തിവയ്പ്പ് എടുക്കുന്നു; മൂന്നു മാസം വരെ ശക്തിയുള്ള കുത്തിവയ്പ്പ് എടുക്കുന്നത് ഏജന്റുമാരുടെ നിര്‍ബന്ധം മൂലം…

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി ഗള്‍ഫിലേക്കു പോകുന്ന ശ്രീലങ്കന്‍ സ്ത്രീകളെ ഏജന്റുമാര്‍ ഗര്‍ഭനിരോധന ഉപാധികളെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിരിക്കുന്ന ആറോളം ഏജന്‍സികള്‍ ഗര്‍ഭിണിയാകില്ല എന്ന് മൂന്നു മാസത്തെ ഉറപ്പോടെയാണു ലൈസന്‍സ് നല്‍കുന്നത്. ഒരു ദേശിയ ദിനപത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വീട്ടുജോലിക്കായി പോകുന്ന സ്ത്രീകള്‍ക്ക് ഇത്തരം കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുകയാണ് ഏജന്റുമാര്‍. ഇവരെ ഗള്‍ഫിലേക്ക് കയറ്റി വിടുന്നതിനു മുമ്പ് ഗവണ്‍മെന്റ് ഒരു മെഡിക്കല്‍ പരിശോധന നടത്തും എന്നും ആരേയും സ്വാധിനിക്കാന്‍ കഴിയില്ല എന്നും കൊളംബോയില്‍ എജന്റുമാര്‍ പറയുന്നു. പല റിക്രൂട്ട്മെന്റ് ഏജന്‍സികളിലും മൂന്നു മാസം വരെ കാലാവധിയുള്ള ഗര്‍ഭ നിരോധന കുത്തിവയ്പ്പുകള്‍ നടത്തുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തി. കാന്‍ഡി ജില്ലയില്‍ ആരംഭിക്കുകയും തുടര്‍ന്നു രാജ്യമെങ്ങും പടരുകയും ചെയ്ത വര്‍ഗീയ ലഹളയുടെ ഫലമായി നിരവധി കുടുംബങ്ങള്‍ക്കു തങ്ങളുടെ ഭര്‍ത്താക്കന്മാരെ നഷ്ട്ടപ്പെടുകയും ശാരീരികവും മാനസികവുമായി തകരുകയും ചെയ്തു. ഇതു മൂലമാണ് തമിഴ് സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി ഗള്‍ഫിലേക്ക് ജോലിയ്ക്ക് പോകാന്‍ തുനിയുന്നത്. റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം സ്ത്രീകളാണ് ചൂഷണത്തിന് ഇരകളാകുന്നത്. എന്തിനാണ് ഈ കുത്തിവയ്പ്പ് എടുക്കുന്നത് എന്നു പോലും സ്ത്രീകളില്‍ പലര്‍ക്കും അറിയില്ല. ഇത് എന്തിനാണ് എടുക്കുന്നത് എന്ന് അവരോട് ആരും പറഞ്ഞു കൊടുത്തിട്ടും ഇല്ല. ഇത്തരം കുത്തിവയ്പ്പുകള്‍ എടുക്കുന്നതു മൂലം ഏജന്റുമാരുടെ ലൈംഗിക ആക്രമണങ്ങളെ മറച്ചുവയ്ക്കാനും തൊഴിലാളികള്‍ ഗര്‍ഭിണികളാകില്ല എന്ന് ഉറപ്പുവരുത്താനും കഴിയും. ക്രൂരമായ ചൂഷണങ്ങളാണ് ഇത്തരത്തില്‍ ശ്രീലങ്കന്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്നത്.

Top