ഷെഫിൻ ജഹാൻ അറസ്റ്റിലേക്ക് !എൻഐഎ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. മൊഴിയിൽ പൊരുത്തക്കേട്.ഷെഫിന്‍ ജഹാന് എതിരെ ഗുരുതര കണ്ടെത്തലുകൾ

കൊച്ചി: ഹാദിയ കേസില്‍ ഷെഫിന്‍ ജഹാൻ അറസ്റ്റിലാകുമെന്നു സൂചന .ഷെഫിൻ ജഹാനെതിരെ  ഗുരുതര കണ്ടെത്തലുകളാണ് എന്‍ഐഎയുടേത്. ഹാദിയയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെഫിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഹാദിയ കേസന്വേഷണവുമായി ബന്ധമായി ഷെഫിന്‍ ജഹാനെ നേരത്തെ രണ്ട് തവണ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ളതാണ്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഷെഫിന്‍ ജഹാനെ എന്‍ഐഎ മൂന്നാം തവണ ചോദ്യം ചെയ്തിരിക്കുന്നു. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യല്‍ നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫീന്റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്.കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയെ സേലത്ത് തുടര്‍പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് ഷെഫിന്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തത്.

വിവാഹവുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുകളെക്കുറിച്ച് അറിയാനാണ് എന്‍ഐഎ ഷെഫിനെ വീണ്ടും ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.നേരത്തെ ഷെഫിനെ ചോദ്യം ചെയ്തപ്പോള്‍ ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് പരിചയപ്പെട്ടതെന്നും വിവാഹിതരായതെന്നുമാണ് ഷെഫിന്‍ മൊഴി നല്‍കിയിരുന്നത്. ഹാദിയയും സമാനമായ മൊഴിയാണ് നല്‍കിയത്. എന്നാല്‍ എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊന്നായിരുന്നു.sheffin-jahan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാദിയയുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ ഷെഫിന് ഐസിസ് ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. നേരത്തെ ഷെഫിന് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് സുപ്രീം കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണം തുടരാന്‍ സുപ്രീം കോടതി എന്‍ഐഎയോട് നിര്‍ദേശിക്കുകയായിരുന്നു. ഹാദിയ കേസിലെ നിർബന്ധിത മതപരിവർത്തന ആരോപണം, ഷെഫിന്റെ തീവ്രവാദ ബന്ധം എന്നിവയാണ് എൻഐഎ അന്വേഷിക്കുന്നത്.

ഐസിസ് ബന്ധമാരോപിക്കപ്പെടുന്ന മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവരുമായി ഷെഫിന്‍ ജഹാന്‍ ചാറ്റ് ചെയ്യാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഒമര്‍ അല്‍ ഹിന്ദി കേസില്‍ കുറ്റാരോപിതരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍.കഴിഞ്ഞ ഒക്ടോബറിലാണ് ഐസിസ് ബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

ഹാദിയയുമായുള്ള വിവാഹം നിര്‍ബന്ധിത മതപരിവര്‍ത്തനം മറയ്ക്കാനുള്ള തന്ത്രമാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ല ഇരുവരും പരിചയപ്പെട്ടതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ 2015 സെപ്റ്റംബര്‍ 19ന് ആണ് ഷെഫിന്‍ ജഹാന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. 2016 ഏപ്രില്‍ 17ന് ഹാദിയയുടേ പേര് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സൈനബയാണ് ഹാദിയയുടെ പേര് രജിസ്റ്റർ ചെയ്തത്.shefin1

പണം നൽകാതെയുള്ള രജിസ്ട്രേഷൻ ആയതിനാൽ വ്യക്തികളുടെ പ്രാഥമിക വിവരങ്ങൾ മാത്രമേ ഈ സൈറ്റിൽ നിന്നും ലഭിക്കുകയുള്ളൂ. സ്വന്തം പ്രൊഫൈല്‍ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദര്‍ശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷെഫിന്റെ പ്രൊഫൈല്‍ ഇല്ല. 67 പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച ഷെഫിന്‍ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം.

ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യര്‍ത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീര്‍ വഴിയാണെന്ന് എന്‍ഐഎ സംശയിക്കുന്നു. ഈ കാലയളവില്‍ ഷെഫിന്‍, മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂവര്‍ക്കുമിടയിലെ കണ്ണി മുനീര്‍ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കോടതിയെ അറിയിക്കാതെ നടത്തിയ വിവാഹം റദ്ദാക്കപ്പെട്ടിരുന്നു. പിന്നിൽ പോപ്പുലർ ഫ്രണ്ട് ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണ് എന്ന് എൻഐഎ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കേരളത്തിലെ 94 മതംമാറ്റ കേസുകള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇവയില്‍ ഇരുപതെണ്ണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9 എണ്ണം ഹാദിയ കേസിന് സമാനമാണത്രേ. hadiya1ഈ മതംമാറ്റത്തിന് നേതൃത്വം കൊടുക്കുന്നവരേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നു സൈനബ, മുഹമ്മദ് കുട്ടി എന്നിവരെ കൂടാതെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി മതംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍. മതംമാറിയവര്‍ കേസില്‍ അകപ്പെട്ടാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മതംമാറ്റുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുണ്ട്. സ്ത്രീകളെ മാത്രമല്ല സത്യസരണിയില്‍ മതംമാറ്റുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരും സത്യസരണിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നുണ്ട് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. വിശദമായ അന്വേഷണം സത്യസരണിയില്‍ വെ്ച്ച് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് തിരികെ ഹിന്ദുവാവുകയും ചെയ്ത ആതിരയില്‍ നിന്നടക്കം എന്‍ഐഎ മൊഴി എടുത്തിരുന്നു. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു. അഖിലയുടെത് നിര്‍ബന്ധിത മതംമാറ്റമാണോ, ഹാദിയയുടെ വിവാഹം നിര്‍ബന്ധിത മതംമാറ്റത്തിനുള്ള മറയായിരുന്നോ, കേരളത്തില്‍ സംഘടിത മതംമാറ്റം നടക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിച്ചത്.

നേരത്തെ നിയമോപദേശം തേടിയശേഷം മാത്രം സേലത്തെ കോളജിലോ ഹോസ്റ്റലിലോ എത്തി ഹാദിയയെ കാണുമെന്ന് ഷെഫീന്‍ പറഞ്ഞിരുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ വാദത്തിനിടെ ഷെഫിന്‍ ജെഹാന് ഐ.എസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു.ഷെഫിന്‍ ജെഹാന്‍ ഐ.എസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം ഹാദിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പ്രതിചേര്‍ത്താണ് കേസുള്ളതെന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും എന്‍.ഐ.എ അറിയിച്ചു.

Top