ന്യൂഡൽഹി: മതംമാറി വിവാഹിതയായ വൈക്കം സ്വദേശിനി ഹാദിയയെ (അഖില) ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നവംബർ 27ന് ഹാജരാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേൾക്കും. ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൻഐഎ ഇന്ന് കോടതിയെ അറിയിച്ചു. കേസിൽ ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്‍റെയും എൻഐഎയുടെയും വാദം കേൾക്കാമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം മതംമാറി വിവാഹിതയായ ഹാദിയയെ മനശാസ്ത്രപരമായി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നാണ് എൻഐഎ സുപ്രീംകോടതിയെ അറിയിച്ചത്. കേസിന്‍റെ വാദം തുറന്ന കോടതിയിൽ കേൾക്കരുതെന്ന പിതാവ് അശോകന്‍റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: hadiya case