ഹാദിയയുടെ താമസം ഡൽഹി കേരള ഹൗസില്‍;കനത്ത സുരക്ഷ

തിരുവനന്തപുരം: ഹാദിയക്ക് കനത്ത സുരക്ഷയൊരുക്കി സർക്കാർ . സുപ്രീംകോടതിയില് ഹാജരാകാന്‍ ഇന്ന് ദില്ലിയിലെത്തുന്ന ഹാദിയയെ ദില്ലി കേരള ഹൗസില്‍ താമസിപ്പിക്കും. ഹാദിയക്കും കുടുംബത്തിനും കേരള ഹൗസില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.

സുരക്ഷാവലയത്തില്‍ ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഹാദിയ ദില്ലിയിലെത്തുക. ദില്ലി വിമാനത്താവളത്തില്‍ നിന്ന് പതിനൊന്ന് മണിയോടെ കേരള ഹൗസില്‍ എത്തിച്ചേരും. കേരള ഹൗസില്‍ പ്രധാന ബ്‌ളോക്കിലെ താഴത്തെ നിലയില്‍ 108, 109 മുറികളിലായാകും ഹാദിയയും കുടുംബാംഗങ്ങളും തങ്ങുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി മറ്റ് രണ്ട് മുറികള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാദിയ തങ്ങുന്ന താഴത്തെ നിലയില്‍ കേരള പൊലീസും ദില്ലി പൊലീസും സംയുക്തമായി പ്രത്യേക സുരക്ഷ ഒരുക്കും. ഹാദിയയെ കാണാന്‍ പുറമെ നിന്നുള്ള ആരെയും അനുവദിക്കില്ല. ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഞായറാഴ്ച അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹാദിയയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്ന് വീണ്ടും ആവശ്യപ്പെടാന്‍ അശോകന്റെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ രണ്ടുതവണ ഈ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളിയതാണ്. ഞായറാഴ്ച വൈകിട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ദില്ലിയിലെത്തുന്നുണ്ട്. രാത്രി 11 മണിയോടെ ദില്ലിയിലെത്തുന്ന ഷെഫിന്‍ ജഹാന്‍ തിങ്കളാഴ്ച അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം കഴിഞ്ഞ മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാന്‍ കോടതികള്‍ക്ക് സാധിക്കുമോ എന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാന നിയമപ്രശ്‌നം. ഒരു വ്യക്തി ക്രിമിനലായതുകൊണ്ട് അയാളെ വിവാഹം ചെയ്യുന്നതിന് എന്താണ് തടസ്സമെന്നും മതപരിവാര്‍ത്തനത്തെയും ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാതലങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വാദങ്ങളെയും എതിര്‍ത്ത് കോടതി ചോദിച്ചിരുന്നു.

Top