ഹാദിയയുടെ മൊഴി എടുക്കാനാകില്ലെന്ന് നിയമോപദേശം; റിപ്പോര്‍ട്ട് പൊലീസ് മനുഷ്യാവകാശ കമ്മീഷന് കൈമാറി

കോട്ടയം: ഹാദിയയില്‍ നിന്നും മൊഴി രേഖപ്പെടുത്താനാകില്ലെന്ന് പൊലീസ്. മനുഷ്യാവകാശ കമീഷന് മുന്നില്‍ ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ഹാദിയയില്‍ നിന്നും മൊഴി എടുക്കാനാകില്ലെന്ന് നിയമോപദേശം കിട്ടിയെന്ന് പൊലീസ്.

വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം ടി.വി പുരം സ്വദേശിനി ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിയോട് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വൈക്കം ഡിവൈ.എസ്.പി മുഖേനയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശതതിന്റെ പകര്‍പ്പ് ഹാജരാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാദിയക്ക് പൊലീസിെൻറ ഭാഗത്തുനിന്നും പിതാവ് അശോകനിൽനിന്നും മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാൻ നൽകിയ ഹരജി സുപ്രീംകോടതിയുടെ സജീവ പരിഗണനയിലായതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാനാവില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ സീനിയർ ഗവ. പ്ലീഡര്‍ ഡി. നാരായണൻ നല്‍കിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ പൊലീസിെൻറയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്ന് ഹാദിയയുടെ മൊഴിയെടുക്കാൻ ശ്രമിച്ചാൽ നിയമപരമായി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വ്യക്തമാക്കുന്നു.

സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഹാദിയയുടെ മൊഴിയെടുക്കുന്നതടക്കമുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സിറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. മറ്റ് നടപടി സ്വീകരിക്കാൻ പാടില്ലെന്ന നിയമോപദേശവും ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടും പൂർണമായും പഠിച്ചശേഷം തീരുമാനവും നിഗമനവും അറിയിക്കാം. കേസിൽ ആരോപിക്കപ്പെട്ട മനുഷ്യവകാശലംഘനം കമീഷെൻറ പരിധിയിൽ വരുതിയിലാണെങ്കിലും സുപ്രീംകോടതി പരിഗണിക്കുന്ന വിഷയത്തിൽ നിരീക്ഷണവും നടപടിയും സ്വീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നിയമവശംകൂടി പരിശോധിച്ചശേഷം മറുപടി പറയാം. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത് പരാതിക്കാരാണ്. വ്യക്തിപരമായ കാരണങ്ങളാൽ സിറ്റിങ്ങിന് എത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുനവ്വറലി ശിഹാബ് തങ്ങൾ കത്ത് നൽകിയിരുന്നു. പരാതിക്കാരൻ നിയോഗിച്ച പകരക്കാരൻ എത്തിയതായും അദ്ദേഹം പറഞ്ഞു.

ഹാദിയയിൽനിന്ന് നേരിട്ട് മൊഴിയെടുക്കണമെന്ന പരാതിയിലെ പ്രധാന ആവശ്യം പൊലീസ് മുഖവിലയ്െക്കടുത്തിെല്ലന്ന് പരാതിക്കാരനുവേണ്ടി ഹാജരായ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ആരോപിച്ചു. തടങ്കലിൽകഴിയുന്ന ഹാദിയയെ നേരിട്ട് കാണുന്നതിനുപകരം പിതാവിെൻറ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മനുഷ്യാവകാശലംഘനങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകൾ കമീഷന് മുന്നിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Top