വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ..!! ആഭാസ പ്രസ്താവന നടത്തിയ ജഡ്ജി വിവാദത്തിൽ

ജയ്പുർ: വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ആധുനിക കാലത്ത് പുതിയ കാഴ്ച്ചയല്ല. എന്നാൽ ഇങ്ങനെ കഴിയുന്നവർക്കെതിരെ ആഭാസം നിറഞ്ഞ പ്രസ്താവനകളുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. വിവാഹം കഴിക്കാതെ ദാമ്പത്യബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമാണെന്നാണ്  രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍  മഹേഷ് ചന്ദ്ര ശര്‍മ്മ പ്രസ്താവിച്ചിരിക്കുന്നത്.

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. നേരത്തെ, രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ മയിലുകള്‍ ഇണചേരില്ലെന്നും പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുന്നതെന്നും ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇത്ഏ റെ വിവാദത്തിന് വഴിവച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ് എന്നും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ജസ്റ്റിസ് മഹേഷ് ചന്ദ്ര പറഞ്ഞു.

” അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്”, മഹേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാർഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശർമ്മയുടെ പരാമര്‍ശം.

അതേസമയം 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തക കവിത ശ്രീവാസ്തവ വ്യക്തമാക്കി.

2017ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് ശര്‍മ്മ മയിലുകളെ കുറിച്ച് വിവാദ നിരീക്ഷണം നടത്തിയത്. 2017 മെയ് 21ന് വിരമിക്കുന്ന അതേ ദിവസമായിരുന്നു ശര്‍മ്മയുടെ പ്രസ്താവന.

Top