ന്യുഡല്‍ഹി: ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും പുലിവാലുപിടിക്കുന്ന കാഴ്ചയാണ് സമീപകാലത്തായി കാണുന്നത്.ഏറ്റവും ഒടുവില്‍ ആ പുലിവാലെടുത്ത് തലയില്‍ വെച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് മുംബൈ ഭീകരആക്രമണങ്ങളുടെ സൂത്രധാരന്‍ ഹാഫിസ് സയ്യദിന്റെ പിന്തുണ ഉണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഹാഫിസ് സെയ്യദിനു ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. പിന്നെ എങ്ങനെ അയാള്‍ ട്വീറ്റ് ചെയ്യും എന്നാണു മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച ഡല്‍ഹി പോലീസും ഇപ്പോള്‍ പറ്റിയ അബദ്ധം എങ്ങനെ മറികടക്കണം എന്ന ആലോചനയില്‍ ആണ്.
രാജ്യദ്രോഹം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ കുറച്ചു ദിവസമായ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് പീഡിപ്പിക്കുകയാണ്. ഇതിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്യുരി മുതല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ രംഗത്ത് വന്നിരിന്നു. ഹാഫിസ് സയ്യദിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് എന്‍ ഐ എ അന്വേഷിക്കണം എന്ന് പോലും ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഈ അക്കൗണ്ട് വ്യാജം ആണ് എന്ന് തെളിഞ്ഞതോടെ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ കുഴയുകയാണ് ഡല്‍ഹി പോലീസ്. മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ആണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കളിയാക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്