ജെഎന്‍യു വിഷയം പുതിയ വഴിത്തിരിവിലേക്ക്;പാര്‍ലമെന്റ് അക്രമണ കേസില്‍ പ്രതിയായിരുന്ന പ്രൊഫസര്‍ ഗിലാനി പോലീസ് കസ്റ്റഡിയില്‍

ന്യുഡല്‍ഹി:ജെഎന്‍യു വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഉറച്ച് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ന്യുഡല്‍ഹിയിലെ ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ സാര്‍ ഗീലാനിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പാര്‍ലമെന്റ് ആക്രമണക്കേസ്സില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തയാളാണ് ഗീലാനി. അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ യോഗം വിളിച്ചുചേര്‍ത്തത് ഗീലാനിയാണെന്ന് പൊലീസ് കരുതുന്നു. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഗീലാനിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.ബീഹാറി ഗ്രാമത്തിലെ ചെറ്റക്കുടിലില്‍ തളര്‍ന്ന് കിടക്കുന്ന പിതാവ്; അംഗനവാടി ടീച്ചറുടെ തുച്ഛമായ തുകയില്‍ മകഅതിനിടെ ജെഎന്‍യു സംഭവത്തെ രാജ്യസ്‌നേഹത്തിന്റെ പേരില്‍ ആയുധമാക്കുകയാണ് ബിജെപി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പട്യാല ഹൗസ് കോടതിയിലും ജെഎന്‍യുവിന് പുറത്തും പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിച്ച് ബിജെപി പ്രശ്‌നത്തെ കൂടുതല്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
ബിജെപിയുടെ അസഹിഷ്ണുതയ്ക്ക് ഉദാഹരണമായി ജെഎന്‍യു സംഭവത്തെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കാമ്പസ്സുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ജെഎന്‍യു സംഭവത്തെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഎന്‍യു സംഭവത്തിന് ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ആരോപിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതുപോലെയാണെന്നും അമിത് ഷാ പറഞ്ഞു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഈ വിവാദങ്ങള്‍ സുഗമമായ സഭാനടത്തിപ്പിനെ ബാധിക്കുമെന്നുറപ്പാണ്. ജെഎന്‍യു സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഐക്യ ജനതാദളും ആം ആദ്മിയുമെല്ലാം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കും. അതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് എതിര്‍പ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നതും.

Top