കനയ്യ കുമാറിനെതിരായ വ്യാജ വീഡിയോ നിര്‍മ്മിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി; അറിയപ്പെടുന്ന സംഘപരിവാര പ്രവര്‍ത്തകയായ ശില്‍പ്പി തിവാരി പ്രതികൂട്ടില്‍

ഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചത് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായി എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് മാധ്യമങ്ങള്‍ ആഘോഷിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞത്.

ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്  സ്മൃതി ഇറാനിയുടെ സഹായിയായ ശില്‍പ്പ തിവാരിയുടെ യുആര്‍എല്‍ അക്കൗണ്ടില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. അറിയപ്പെടുന്ന സംഘപരിവാര പ്രവര്‍ത്തകയായ ഇവര്‍ തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതി ഇറാനിക്കൊപ്പമുണ്ട്.

ക്യൂ1 എന്ന് പേരിട്ടിരിക്കുന്ന ആദ്യ വീഡിയോയില്‍ കനയ്യ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന എഡിറ്റ്  രംഗങ്ങളാണ് ഉള്ളത്.  ക്യൂ2 എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ വീഡിയോ ‘ശില്‍പ്പിതിവാരി’ എന്ന യുആര്‍എല്‍ അഡ്രസ്സില്‍ നിന്നുമെടുത്ത വീഡിയോയാണ്. ഈ തെളിവുകളാണ് ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന സംശയമുയരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ അമേട്ടിയിലെ സ്മൃതി ഇറാനിയുടെ കാമ്പയിന്‍ മാനേജര്‍ കൂടിയായിരുന്നു ശില്‍പ്പി.  കനയ്യ കുമാറിന് എതിരെയുള്ള വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ട്വീറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു ശില്‍പ്പി ഒളിവില്‍ പോയിരിക്കുകയാണ്. സ്മൃതി ഇറാനിയുടെ ഉപദേഷ്ട് വായി ശില്‍പ്പിയെ നിയമിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

ജെഎന്‍യു വിഷത്തില്‍ വിവാദപരമായ നിലപാട് സ്വകരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടി എഡിറ്റ് ചെയ്ത വീഡിയോ എത്തിച്ചതും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തന്നെയായിരുന്നുവെന്ന ആരോപണങ്ങളും ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Top