വാടകക്ക് താമസിക്കുന്ന കുട്ടികളെ പറഞ്ഞയക്കുന്നു,ക്യാമ്പസിന് പുറത്തിറങ്ങിയാല്‍ അക്രമം,ഇന്ത്യയുടെ അഭിമാനമായ ജെഎന്‍യുവിനെ ഭരണകൂട ഒത്താശയോടെ തകര്‍ക്കുന്നതിങ്ങനെ.

ന്യൂഡല്‍ഹി:സര്‍വ്വകലാശാലകള്‍ എന്നും ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണ്.ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പല ഫാസിസ്റ്റുകളും ഭയപ്പെട്ടിരുന്നതും ഇത്തരം ബുദ്ധിജീവികളെ ഉല്‍പാദിപ്പുക്കന്ന ക്യാമ്പസുകളെ തന്നെയാണ്.രാജ്യത്തെ ഏറ്റവും മഹത്തരമായ വിദ്യാഭ്യാസ സ്ഥാപനമായി കണക്കാക്കപ്പെട്ടിരുന്ന ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഒരു സുപ്രഭാതത്തിലാണ് വിവാദകേന്ദ്രമായി മാറിയത്. സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹത്തിന് കേസ്സെടുത്തതോടെ ജെ.എന്‍.യുവിനെ ദേശദ്രോഹികളുടെ താവളമായി മുദ്രകുത്തിയിരിക്കുകയാണ്.

സര്‍കവലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയെല്ലാം ദേശവിരുദ്ധര്‍ എന്ന മട്ടിലാണ് പ്രദേശവാസികള്‍ കാണുന്നത്. കാമ്പസിന് വെളിയിലിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍. ജെ.എന്‍.യുവിലാണ് പഠിക്കുന്നതെന്ന് പറഞ്ഞാല്‍ അവജ്ഞയോടെയാണ് പെരുമാറ്റം. ഓട്ടോയില്‍ കയറിയാല്‍ പാക്കിസ്ഥാനിലേക്കാണോ എന്ന ചോദ്യമാണ് നേരിടേണ്ടിവരിക. കാമ്പസിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരുടെ കാര്യവും കഷ്ടമാണ്. പുറത്താക്കല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് അവരെല്ലാം. ജെ.എന്‍.യുവില്‍ പഠിക്കുന്നവരെല്ലാം കുഴപ്പക്കാരാണെന്നും നാളെ അവരെ അന്വേഷിച്ച് പൊലീസ് എത്തുമെന്നുമാണ് പ്രദേശവാസികളുടെ വിചാരം. മുനീര്‍ക്കയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന പലര്‍ക്കും ഇതിനകം വീടൊഴിഞ്ഞുകൊടുക്കേണ്ടിവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെ.എന്‍.യു. കാമ്പസിലെ പൂര്‍വാഞ്ചല്‍ ഹോസ്റ്റലിലേക്ക് പോകുന്ന ബസ്സിനുനേല്‍ക്ക് പല തവണ കല്ലേറുണ്ടായി. പലരും പേടിച്ചിട്ട് ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാറില്ല. പുറത്തുപോയാല്‍ തന്നെ ജെ.എന്‍.യുവിന്റെ അടുത്തേയ്ക്ക് തിരിച്ചുവരാനും പ്രയാസമാണ്. ഓട്ടോക്കാര്‍ ഇവിടേയ്ക്ക് ഓട്ടം വിളിച്ചാല്‍ വരാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണത്തെത്തുടര്‍ന്നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ അവജ്ഞയോടെ വീക്ഷിക്കാന്‍ തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും സംഭവം രാജ്യവ്യാപകമാകെ പടരുകയും ചെയ്തതോടെ, ബുദ്ധിജീവി കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ അവജ്ഞയോടെ കാണാന്‍ തുടങ്ങി.jnu 444

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ പൊലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ട് പുറത്തിറങ്ങായത്. ജെ.എന്‍.യു കേന്ദ്രീകരിച്ച് വിഘടനവാദം ശക്തമാണെന്ന വാദമാണ് ഈ സംഭവത്തിലൂടെ ഉയരുന്നത്. ഇതെല്ലാം ജെഎന്‍യു എന്ന ക്യാമ്പസിന് അവമതിപ്പുണ്ടാക്കുന്നുമുണ്ട്. യഥാര്‍ത്ഥ വിഷയത്തിലേക്ക് കാര്യങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും കാരണമായി. ഏതായാലും ഡല്‍ഹിയിലെ ക്രമസമാധാനത്തില്‍ ഏറെ ചോദ്യങ്ങളാണ് വിഷയം അവശേഷിപ്പിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ വിചാരണക്കോടതിയില്‍ വീണ്ടും സംഘര്‍ഷമൂണ്ടായതും ഭീതി കൂട്ടുന്നു. കോടതിവളപ്പിലുണ്ടായിരുന്ന ഒരുസംഘം അഭിഭാഷകര്‍ കനയ്യ കുമാറിനെ മര്‍ദിച്ചു. ഇന്ത്യാ ഗേറ്റിനു സമീപത്തെ പട്യാല ഹൗസ് കോടതിയിലാണ് നീതിന്യായവ്യവസ്ഥയെ നാണിപ്പിക്കുന്ന നാടകീയ രംഗങ്ങള്‍ നടന്നത്. ഇവിടെ പൊലീസ് നിഷ്‌ക്രിയരായിരുന്നു. അതീവ സുരക്ഷ മേഖലയിലുണ്ടായ ഈ കാര്യങ്ങളും നാട്ടുകാരെ ആഖുലപ്പെടുത്തുന്നു.

Top