മക്‌ഡൊണാള്‍ഡില്‍ ജോലിക്കുനിന്നു; ആഗ്രഹിച്ച ജോലി എയര്‍ഹോസ്റ്റസിന്റേത്; കിട്ടിയത് മന്ത്രിപദമെന്ന് സ്മൃതി ഇറാനി

smriti-irani

ദില്ലി: സ്മൃതി ഇറാനിക്ക് നേരെയുള്ള വിമര്‍ശനവും പരിഹാസങ്ങളും അവസാനിച്ചിട്ടില്ല. സ്മൃതി ഇറാനിയുടെ എയര്‍ഹോസ്റ്റസ് ജോലിയോടുള്ള പ്രിയമാണ് ഇത്തവണ ട്രോളമാര്‍ക്ക് കിട്ടിയത്. താന്‍ ആഗ്രഹിച്ച ജോലി എയര്‍ഹോസ്റ്റസിന്റേതാണെന്നും കിട്ടിയത് മന്ത്രി പദമാണെന്നും പലതവണ പ്രസംഗത്തില്‍ സ്മൃതി പറയുകയുണ്ടായി.

ജെറ്റ് എയര്‍വേയ്‌സില്‍ കാബിന്‍ ക്രൂ ആയി ഞാന്‍ അഭിമുഖത്തിനു പോയി. എനിക്ക് അതിനു വേണ്ട മികച്ച വ്യക്തിത്വമില്ലെന്നാണ് അവര്‍ പറഞ്ഞത്. ഏതായാലും അവര്‍ തഴഞ്ഞതു നന്നായി. തുടര്‍ന്നു മക്‌ഡൊണാള്‍ഡില്‍ എനിക്കു ജോലി കിട്ടി. ബാക്കിയെല്ലാം ചരിത്രം- മന്ത്രി പറഞ്ഞു. എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ അവാര്‍ഡുദാന ചടങ്ങിലായിരുന്നു ഈ പ്രസംഗം. ബാക്കിയെല്ലാം ചരിത്രം എന്നതില്‍ പിടിച്ചായിരുന്നു പ്രതികരണങ്ങള്‍. ഇതോടെ മന്ത്രിയുടെ പ്രസംഗവും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയായിരുന്നു.

Top