ഇവിടെ അന്തിമ വിജയം നമ്മുടേതായിരിക്കും..ജെഎന്‍യുവില്‍ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗം ഇങ്ങനെ…

ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയും സി.പി.ഐ (എം)ന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15ന് ജെ.എന്‍.യു. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ഇവിടെയെത്തിയപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യ സമരമാണ്, 1974ല്‍ ആയിരുന്നു അത്. ജെ.എന്‍.യു.വിന്റെ അഡ്മിഷന്‍ നയങ്ങള്‍ ദേശീയതലത്തിലുള്ള ഒന്നാകണമെന്നും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കണമെന്നും (inclusive) ആവശ്യപ്പെട്ടു കൊണ്ട് ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒരു ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. അതേത്തുടര്‍ന്ന് അഡ്മിഷന്‍ നയങ്ങള്‍ തീരുമാനിക്കപ്പെട്ടിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്, ഞങ്ങള്‍ ജെ.എന്‍.യു.വിന്റെ ആദ്യ വൈസ് ചാന്‍സലര്‍ ആയിരുന്ന ജി. പാര്‍ത്ഥസാരഥിയെ ഘെരാവോ ചെയ്തു (കരഘോഷം). അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നു. ഘെരാവോ തുടങ്ങി മൂന്ന് നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അദ്ദേഹത്തിന് ഫോണ്‍ ചെയ്യുകയും അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പൊലീസിനെ അയയ്ക്കുന്നെണ്ടെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം മന്ത്രിയോട് അങ്ങനെ ചെയ്യരുതെന്നും തന്റെ മൃതദേഹത്തിനു മുകളിലൂടെ മാത്രമേ ഇവിടെ കടക്കാനാവൂ എന്നും പറഞ്ഞു (കരഘോഷം).
ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെയുണ്ടായ ഈ ആക്രമണം, ഒരര്‍ത്ഥത്തില്‍, പ്രവചിക്കാനാവുന്നതായിരുന്നു എന്ന് ഞാന്‍ പറയാനാഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ, മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രഗവണ്മെന്റിന്റെ അധികാര പരിധിയിലുള്ള എല്ലാ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വളഞ്ഞാക്രമിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. രാഷ്ട്രീയപരമായും ആശയപരവുമായ തങ്ങളുടെ അധീശത്വം ഈ സ്ഥാപനങ്ങളില്‍ അടിച്ചേല്പിക്കുക എന്നതാണ് BJPRSS പദ്ധതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാണ് ഈ യൂണിവേഴ്‌സിറ്റിയില്‍ പിന്തുടര്‍ന്നു പോന്നിരുന്ന കീഴ്വഴക്കം. നിങ്ങള്‍ക്ക് പുതിയ ഒരു വൈസ് ചാന്‍സലറാണുള്ളതെന്ന് ഞാന്‍ ഭയപ്പെടുന്നു (കൂട്ടച്ചിരി). ഈ സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് നിങ്ങള്‍ കണ്ടതാണ്. ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെയുണ്ടായ ഈ ആക്രമണം, ഒരര്‍ത്ഥത്തില്‍, പ്രവചിക്കാനാവുന്നതായിരുന്നു എന്ന് ഞാന്‍ പറയാനാഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ, മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രഗവണ്മെന്റിന്റെ അധികാര പരിധിയിലുള്ള എല്ലാ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വളഞ്ഞാക്രമിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. രാഷ്ട്രീയപരമായും ആശയപരവുമായ തങ്ങളുടെ അധീശത്വം ഈ സ്ഥാപനങ്ങളില്‍ അടിച്ചേല്പിക്കുക എന്നതാണ് BJP-RSS പദ്ധതി. കഴിഞ്ഞ വര്‍ഷം മദ്രാസ് ഐ.ഐ.ടിയില്‍ എന്താണ് നടന്നതെന്ന് നാം കണ്ടതാണ്, അവര്‍ അവിടെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ നിരോധിച്ചു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും മറ്റ് കേന്ദ്രയൂണിവേഴ്‌സിറ്റികളിലും എന്താണ് നടക്കുന്നത് എന്ന് നമ്മള്‍ കണ്ടതാണ്. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് അവര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് നമ്മള്‍ കണ്ടതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എന്താണ് നടന്നതെന്നും നാം കണ്ടതാണ്. അതുകൊണ്ട് ഈ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന ഉന്നം ജെ.എന്‍.യു. ആകുന്നതില്‍ അത്ഭുതമില്ല.

ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ മുകളില്‍ നിന്നുള്ള ഉത്തരവിനാല്‍ തന്നെ നടന്നതാണെന്നതില്‍ സംശയമില്ല (ഷെയിം വിളികള്‍). ശ്രീ രാജ്‌നാഥ് സിംഗിനെ നമുക്കറിയാം. അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു കോളേജിലെ ലക്ചറര്‍ ആയിരുന്നു, അദ്ദേഹം അക്കാലത്ത് RSS ശാഖയിലും പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം നേരിട്ടാണ് JNUവിലെ പോലീസ് നടപടിക്കുള്ള ഉത്തരവിട്ടത് (ഷെയിം വിളികള്‍). ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങളില്‍ ഒരു കേന്ദ്രമന്ത്രി എങ്ങനെയാണ് ഇടപെട്ടതെന്നും എങ്ങനെയാണ് മാനവവിഭവശേഷി മന്ത്രിയെ ഇടപെടുവിച്ചതെന്നും നാം കണ്ടതാണ്. മാനവവിഭവശേഷി മന്ത്രിയെപ്പറ്റി ഒന്നും പറയാതിരിക്കുകയാണ് ഭേദം, ഞാന്‍ അതിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല (കൂട്ടച്ചിരി). പൊലീസ് ക്യാമ്പസില്‍ വന്ന ദിവസം ഞാന്‍ കല്‍ക്കട്ടയിലായിരുന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ മാനവവിഭവശേഷി മന്ത്രിയെപ്പറ്റി, വളരെ അനുയോജ്യമായ, ഒരു കാര്‍ട്ടൂണ്‍ ഉണ്ടായിരുന്നു. അതില്‍ അവര്‍ പോലീസ് യൂണിഫോമില്‍ ആയിരുന്നു (കൂട്ടച്ചിരി). അതിന്റെ തലക്കെട്ട് ‘കാരണം ബഹുമാനപ്പെട്ട മന്ത്രി ഒരിക്കലും വിദ്യാര്‍ത്ഥിനി ആയിരുന്നില്ല’ എന്നായിരുന്നു.

സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയുമാണ് അവര്‍ ഉന്നം വെച്ചതെന്നതാണ് എനിക്ക് ആദ്യം തന്നെ ശ്രദ്ധേയമായി തോന്നിയത്. അതിന്റെ കാരണം, 1972ല്‍ സ്ഥാപിതമായ ഈ സ്റ്റുഡന്റ്‌സ് യൂണിയന്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് അഞ്ച് ദശകക്കാലം നിലനിന്നു എന്നതാണ്. അടിയന്താരാവസ്ഥയുടെ സമയത്ത് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസ് അബദ്ധത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തപ്പോഴാണ് (കൂട്ടച്ചിരി) ഇതിനു മുന്‍പൊരിക്കല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇത് പോലൊരു സമരത്തിനാഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് പ്രബിര്‍ പുരകായസ്ഥ എന്നാണ്, അദ്ദേഹം ഇപ്പോഴുമുണ്ട്. അവരദ്ദേഹത്തെ അറസ്റ്റ് ചെയ്തതുകൊണ്ട്, തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് സമ്മതിക്കാതിരിക്കുകയും അടിയന്തരാവസ്ഥ നിലനിന്നത്രയും കാലം Maintenance of Internal Securtiy Act അനുസരിച്ച് അദ്ദേഹത്തെ ജയിലിലിടുകയും ചെയ്തു. ആ സമയത്തും സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അന്ന് സമരത്തിനാഹ്വാനം ചെയ്യപ്പെട്ടു. അതായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ആദ്യത്തെ സമരാഹ്വാനം (കരഘോഷം). അന്ന് ആ സമരാഹ്വാനത്തില്‍ ഒപ്പിട്ട അശോക്‌ലതാ ജെയിനിനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കി. പക്ഷേ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇത്തരം നടപടികളെ അതിജീവിച്ചു, അടിയന്തരാവസ്ഥയെ അതിജീവിച്ചു. എനിക്കുറപ്പുണ്ട് ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണത്തെ നിങ്ങള്‍ ചെറുക്കുമെന്ന്.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ആര്‍.എസ്.എസ്. ഈ സര്‍വ്വകലാശാലയെ ദേശവിരുദ്ധ ശക്തികളുടെ കൂടാരമാണെന്നാണു എന്നും ചാപ്പകുത്തിയിട്ടുള്ളത്. (ഷെയിം വിളികള്‍). അവര്‍ ദേശീയത എന്ന് അവകാശപ്പെടുന്ന ആ!ശയത്തെ നാം, നമ്മുടെ സര്‍വ്വകലാശാല, എന്നും എതിര്‍ത്ത് വന്നിട്ടുണ്ട്. (കരഘോഷം) എന്താണ് അവര്‍ പറയുന്ന അവരുടെ ദേശീയത? അമേരിക്കയിലെ വൈറ്റ്‌ഹൌസിന്റെ മുന്നിലെത്തുമ്പോള്‍ പെട്ടെന്ന് നിന്ന് പോകുന്നതാണു നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കൂ!ട്ടാളികളും പറയുന്ന ദേശീയത. ദേശീയത എന്താണെന്ന് അവര്‍ അവിടെ വച്ച് മറന്ന് പോകുന്നു. പൊതുതെരഞ്ഞെടുപ്പ് സമയത്ത് ‘ഞാന്‍ ഒരു ഹിന്ദു ദേശീയവാദിയാണ്’ എന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ച ഒരു ആര്‍.എസ്.എസ്. പ്രചാരക് ആണ് ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി. ഈ ദേശീയതയെ നമ്മള്‍ അംഗീകരിക്കുന്നില്ല. ഈ ദേശീയതയെ നമ്മള്‍ വെല്ലുവിളിക്കുന്നു.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഒരു സിനിമാ തിയറ്ററില്‍ കുറച്ച് യുവാക്കളെ, ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാഞ്ഞതിനു, ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 124 A രാജ്യദ്രോഹക്കുറ്റം ആരോപിച്ചു കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭ്യമാകും മുമ്പ് അവര്‍ക്ക് രണ്ട് ആഴ്ച ജയിലില്‍ കഴിയേണ്ടി വന്നു. അതായത് ഈ രാജ്യദ്രോഹക്കുറ്റനിയമം നമ്മുടെ രാജ്യത്ത് വളരെ വ്യാപകമായി, വിവേചനരഹിതമായി ഉപയോഗിച്ച് വരികയാണ്. നിങ്ങള്‍ കൂടംകുളം പദ്ധതിയെ എതിര്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹിയായി  രാജ്യത്തിനെതിരെ യുദ്ധത്തിലേര്‍പ്പെടുന്ന ഒരാളായി  മുദ്ര കുത്തപ്പെടുകയാണ്. ആ സമരത്തിന്റെ ഇടയ്ക്ക് ആയിരത്തിലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ടു. നിങ്ങള്‍ എന്ത് പ്രതിഷേധം സംഘടിപ്പിച്ചലും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടാം. അത് കൊണ്ട് തന്നെ, നമ്മള്‍ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ആവശ്യം ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം ഉള്ള ഭാഗങ്ങള്‍ എടുത്ത് കളയുക എന്നതാണ്. (കരഘോഷം)

നമ്മള്‍ നിയമയുദ്ധം നടത്തുവാന്‍ തന്നെ പോവുകയാണ്. രാജ്യദ്രോഹക്കുറ്റ നിയമത്തിലെ അപാകതകള്‍ ദുരുദ്ദേശപരമായും വിവേചനരഹിതമായും ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രയോഗിച്ചുവെന്നത് നിയമയുദ്ധത്തിലൂടെ നമ്മുക്ക് തെളിയിക്കുവാന്‍ കഴിയും.
മതനിരപേക്ഷത, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയില്‍ തുടങ്ങി, നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള എല്ലാ അവകാശങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ, പ്രബുദ്ധരായ വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ഈ കടന്നാക്രമണം ജെ.എന്‍.യുവില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ഇവിടെ ഒറ്റയ്ക്കല്ല. ജെ.എന്‍.യു.ല്‍ നിന്ന് പഠിച്ചിറങ്ങിയ എല്ലാ തലമുറകളില്‍ പെട്ടവരും നിങ്ങളുടെ കൂടെയുണ്ട്.

ഇതൊരു ജെ.എന്‍.യു. പ്രക്ഷോഭം മാത്രമല്ല, അതിനെക്കാള്‍ വിപുലമായ ഒരു സമരമാണിതിപ്പോള്‍. വളരെ വിസ്തൃതമായ ആ!ശയങ്ങളെ പ്രതിരോധിക്കുവാനാണു നമ്മള്‍ ഈ പ്രാക്ഷോഭത്തിലേര്‍പ്പെടുന്നത്. മതനിരപേക്ഷത, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയില്‍ തുടങ്ങി, നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള എല്ലാ അവകാശങ്ങളും അ!ട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ, പ്രബുദ്ധരായ വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ഈ കടന്നാക്രമണം ജെ.എന്‍.യുവില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ഇവിടെ ഒറ്റയ്ക്കല്ല. ജെ.എന്‍.യു.ല്‍ നിന്ന് പഠിച്ചിറങ്ങിയ എല്ലാ തലമുറകളില്‍ പെട്ടവരും നിങ്ങളുടെ കൂടെയുണ്ട്.

ഈ സര്‍വകലാശാലയിലെ അദ്ധ്യാപകരും നിങ്ങള്‍ക്ക് ഉറച്ച പിന്തുണയുമായി മുന്നോട്ട് വന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ നിങ്ങള്‍ക്ക് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്. ഇന്നലെ ചില ആളുകള്‍ ഞങ്ങളുടെ (പാര്‍ടി) ഓഫിസില്‍ വന്നു മുന്നിലുള്ള ബോര്‍ഡില്‍ ‘പാക്കിസ്ഥാനി ഓഫിസ്’ എന്ന് എഴുതിയിട്ടു. ഞങ്ങളുടെ പാര്‍ടിയുടെ (CPI(M)) ചരിത്രമെന്തെന്ന് അവര്‍ക്കറിയില്ല. 1965ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഈ യുദ്ധം അനാവശ്യമാണ്. യുദ്ധത്തിനു പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്ന്. ഉടനെ ഞങ്ങളെ പാക്കിസ്ഥാന്‍ അനുകൂലികള്‍ ആയിട്ടാണു മുദ്രകുത്തിയത്. രാജ്യദ്രോഹികള്‍ എന്നാരോപിച്ച് പാര്‍ടിയുടെ നേതാക്കളെ എല്ലാം ജയിലിലടച്ചു. ഞങ്ങളെ പാക്കിസ്ഥാന്‍ അനുകൂലികള്‍ എന്ന് വിളിക്കുന്നത് അത്‌കൊണ്ടുതന്നെ ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഞങ്ങളെ ഒരു തരത്തിലും അത് ബാധിക്കുന്നില്ല.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ ഞങ്ങളുടെ പാര്‍ടി കൃത്യമായ നിലപാടുകള്‍ എടുത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളോടോ രാഷ്ട്രീയത്തോടോ യോജിക്കുന്നത് കൊണ്ടല്ല, മറിച്ച് അദ്ദേഹത്തിനു നീതി ലഭ്യമായില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത് കൊണ്ടാണ്. ഞങ്ങള്‍ വധശിക്ഷയ്ക്ക് എതിരാണ്. ദേശദ്രോഹിപ്പട്ടം ചാര്‍ത്തി എന്നത് കൊണ്ട് ഞങ്ങള്‍ മിണ്ടാതെയിരിക്കുവാന്‍ പോകുന്നില്ല. സാധാരണ മനുഷ്യരുടെയും അദ്ധ്വാന വര്‍ഗത്തിന്റെയും താല്‍പ്പര്യത്തിന്റെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ അധികാരവര്‍ഗം അക്രമങ്ങള്‍ ന!ടത്തുകയാണെങ്കില്‍, അവരുടെ കൂടെ നില്‍ക്കുവാന്‍ ഞങ്ങള്‍ ഉണ്ടാകും.

ജെ.എന്‍.യു. എന്തിന് വേണ്ടി നിലകൊണ്ടിരുന്നുവോ, അതിന് വേണ്ടി ജെ.എന്‍.യു. സമൂഹം കഴിഞ്ഞ നാലു ദിവസമായി തികഞ്ഞ നി!ശ്ചയദാര്‍ഡ്യത്തോടെയും ഐക്യത്തോടെയും നടത്തി വരുന്ന സമരത്തിനു അനുമോദനങ്ങള്‍. ഈ സമരം വളരെ ദുഷ്‌കരമായിരിക്കും. എന്നിരുന്നാലും ഈ സമരത്തില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും.

Top