ഒടുവില്‍ പൂച്ച് പുറത്തായി;ജെഎന്‍യുവിന്റെ പേര് മാറ്റി ഹെഡ്‌ഗെവാര്‍ യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന് ഹിന്ദുമഹാസഭ.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ മറയാക്കി മുതലെടുപ്പ് ശ്രമവുമായി ഗോഡ്‌സെ അനുസ്മരണം സംഘടിപ്പിച്ച ഹിന്ദു മഹാസഭ രംഗത്തെത്തി. ജെഎന്‍യുവിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായാണ് ഹിന്ദു മഹാസഭ രംഗത്തെത്തിയത്. സര്‍വകലാശാലയുടെ പേര് മാറ്റി പകരം ആര്‍എസ്എസ് സ്ഥാപകരായ സവര്‍ക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ പേര് നല്‍കണെമന്നാണ് ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിന്ദു മഹാസഭ നിവേദനം നല്‍കി. പതിനഞ്ചോളം വരുന്ന ബിജെപി എം പിമാര്‍ ഒപ്പിട്ട നിവേദനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കും നല്‍കിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല രാജ്യദ്രോഹികളുടെ താവളമാണെന്നും സര്‍വകലാശാല അടച്ചു പുട്ടണമെന്നുമുള്ള സംഘപരിവാര്‍ പ്രചരണം ശക്തമാകുന്നതിനിടെയാണ് പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ജെ.എന്‍.യു അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് വന്നിട്ടുണ്ട്. ജെ.എന്‍.യു നാല് മാസത്തേക്ക് അടച്ചിടണമെന്നും ഇനി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയ ശേഷം തുറന്നാല്‍ മതിയെന്നുമാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല രാജ്യദ്രോഹികളുടെ താവളമാണെന്നും ഇത് അടച്ചുപൂട്ടണമെന്നുമുള്ള സംഘപരിവാര്‍ പ്രചരണങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് ഇപ്പോള്‍ സര്‍വ്വകലാശാലയുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ ജെ.എന്‍.യു ശക്തമായി രംഗത്തുവന്നിരുന്നു. അടുത്തിടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ജെ.എന്‍.യു ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Top