ജെഎന്‍യു വെബ്‌സൈറ്റ് ഹാക്ക് ചെയ്തു..

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ജെ.എന്‍.യുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ പതാകയും ലതാ മങ്കേഷ്‌കര്‍ ആലപിച്ച ‘ആയേ മേരേ വതന്‍ കെ ലോഗന്‍’ എന്ന പാട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഹാക്കേഴ്‌സ് ഓണ്‍ലൈന്‍ സ്‌ക്വഡ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. പാകിസ്താന് കശ്മീര്‍ കിട്ടില്ലെന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജെ.എന്‍.യുവില്‍ വന്ന് കുരച്ചതു കൊണ്ട് കശ്മീര്‍ കിട്ടുമെന്ന് കരുതേണ്ട, ജെ.എന്‍.യുവിലെ രാജ്യദ്രോഹികള്‍ ഇത് മനസിലാക്കണമെന്നുമാണ് സന്ദേശം.

നേരത്തെ ബിലാവല്‍ ഭൂട്ടോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഘവും സമാന സന്ദേശമാണ് പോസ്റ്റ് ചെയ്തിരുന്നത്. എല്ലാ അഫ്‌സല്‍മാരെയും ഇല്ലായ്മ ചെയ്യുമെന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top