സോഷ്യല്‍ മീഡിയയില്‍ ഉമ്മന്‍ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രി തന്നെ; വെബ്‌സൈറ്റില്‍ ഗുരുതര വീഴ്ച

cm-web

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് പറയാം. അധികാരമൊഴിഞ്ഞിട്ടും സ്വന്തം വെബ്‌സൈറ്റില്‍ പദവികള്‍ക്ക് തിരുത്ത് വരുത്താന്‍ ഉമ്മന്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയല്ലാതാവന്‍ ഉമ്മന് മടിയാണോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. സൈബര്‍ ലോകത്തെങ്കിലും മുഖ്യമന്ത്രിയെന്ന പദവി അവിടെ കിടക്കട്ടെയെന്ന് ചിന്തിച്ചോ?

തെരഞ്ഞടുപ്പു ഫലം വന്നതിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രി പദമൊഴിഞ്ഞു ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ച ഉമ്മന്‍ചാണ്ടിയുടെ വെബ്സൈറ്റില്‍ തിരുത്തുവരുത്താത്തത് ഗുരുതര വീഴ്ചയായി മാറുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വ്യക്തി വിവരങ്ങളും തെരഞ്ഞെടുപ്പു ചരിത്രവും വ്യക്തമാക്കുന്ന എബൗട്ട് സിഎം എന്ന പേജിലാണ് തിരുത്തു വരുത്താത്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വെബ് ടീം വികസിപ്പിച്ചതാണ് തയാറാക്കിയതാണ് വെബ് സൈറ്റ്.

Top