അമിത് ഷാ രാജിവയ്ക്കണം: ട്വിറ്ററിൽ ട്രൻ്റഡാകുന്നു; അവസാനം ഗതികെട്ട് ഇടപെടൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ജെഎന്‍യു ആക്രമണങ്ങൾക്ക് പിന്നിൽ എബിവിപിയാണെന്ന തെളിവുകൾ പുറത്ത് വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന ട്വീറ്റുകൾ നിറയുകയാണ്. റിസൈൻ അമിത് ഷാ എന്ന ഹാഷ് ടാഗ് ട്രൻ്റായിക്കഴിഞ്ഞു. കാര്യങ്ങൾ കുഴപ്പത്തേലേക്കാണ് നീങ്ങന്നതെന്ന് മനസിലാക്കായ അമിത് ഷാ  ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലുമായി വിഷയം സംസാരിച്ചു.

സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലിനെ ഫോണിലൂടെയാണ് അമിത് ഷാ ബന്ധപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജെഎന്‍യു ആക്രമണത്തില്‍ അടിയന്തര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു.

Top