പൊരുതുന്ന ജെഎന്‍യുവിന് ആവേശമായി വിഎസ് ഇന്ന് എത്തും.

ന്യുഡല്‍ഹി : പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ഇന്ന് ജെ.എന്‍.യു കാമ്പസില്‍ സന്ദര്‍ശനം നടത്തും. കനയ്യ കുമാറിന്റെ അറസ്റ്റിലും കാമ്പസിലെ പോലീസ് നടപടിയിലും പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണയുമായാണ് വി.എസ് എത്തുന്നത്. വൈകിട്ട് 3.30ന് വി.എസ് വിദ്യാര്‍ത്ഥികളുമായിസംസാരിക്കും.

വിഎസിന്റെ വരവിനെ അത്യാവേശത്തോടെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കാണുന്നത്.പുന്നപ്രവയലാര്‍ സമരനായകന് ക്യാമ്പസില്‍ ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങുകയാണ് സമരക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top