ജയിലില്‍ പോയതില്‍ അഭിമാനിക്കുന്നു ഉമര്‍ ഖാലിദ്; പോരാട്ടം അവസാനിച്ചിട്ടില്ല തുടങ്ങിയട്ടേ ഒള്ളൂ

ന്യൂഡല്‍ഹി: ജയിലില്‍ പോയതില്‍ ഖേദമില്‌ളെന്നും രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ അഭിമാനമാണുള്ളതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. രാജ്യദ്രോഹ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചശേഷം കാമ്പസിലത്തെിയ ഉമര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്താണ് ഇക്കാര്യം പറഞ്ഞത്.

ബിനായക് സെന്നും അരുന്ധതി റോയിക്കുമെതിരെയും രാജ്യദ്രോഹ കേസാണ് ചുമത്തിയിരിക്കുന്നത്. നമ്മെ വേട്ടയാടുന്ന ഭരണകൂടവും ആര്‍.എസ്.എസും ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അവര്‍ വഞ്ചകരാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് അധികാരത്തിലുള്ളവര്‍ക്ക് മാത്രമാണുള്ളത്. തൊഗാഡിയക്കും യോഗി ആദിത്യനാഥിനും അഭിപ്രായ പ്രകടനത്തിനുള്ള എല്ലാ സ്വാതന്ത്രവും ഇവിടെയുണ്ട്. ഉമര്‍ പറഞ്ഞു.

അനിര്‍ബന്‍ ഭട്ടാചാര്യക്കും ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കാമ്പസില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ആസാദി, ലാല്‍ സാലാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇരുവരെയും എതിരേറ്റത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമറിന്റെ കുഞ്ഞനുജത്തി സാറ എന്നിവരും ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് പരിപാടിയുടെ സംഘാടകരായ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Top