മുംബൈ: ഹജ് തീര്‍ഥാടകര്‍ വയാഗ്രയോ ലൈംഗികോത്തേജനത്തിനായുള്ള മരുന്നുകളോ എണ്ണകളോ ക്രീമുകളോ കൈയില്‍ കരുതരുതെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ടൈ്ംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകളോ പോണോഗ്രാഫിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ കരുതരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ മാസം പതിനാറിനാണ് തീര്‍ഥാടകര്‍ ഇന്ത്യയില്‍നിന്നു പുറപ്പെട്ടു തുടങ്ങിയത്. ഹജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഇങ്ങനെയൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചതില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
സുഷമാ സ്വരാജിന്റെ നേതൃത്വത്തിലെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഹജ്ജ് വകുപ്പു പ്രവര്‍ത്തിക്കുന്നത്. എല്ലാ തീര്‍ഥാടകരും മെനിഞ്‌ജൈറ്റിസ് പ്രതിരോധ കുത്തിവയ്‌പെടുക്കണമെന്നും നിര്‍ദേശമുണ്ട്.സൗദിയില്‍ നിരോധിക്കപ്പെട്ടവയായതിനാലാണ് വയാഗ്രയ്ക്കും ലൈംഗികോത്തേജന പദാര്‍ഥങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടനത്തിനു പോയ പലരും നിയമം ലംഘിച്ച് ഇത്തരം കാര്യങ്ങള്‍ കടത്തിയതു പിടികൂടിയിട്ടുണ്ട്. ഇതു ഗൗരവമായി കാണേണ്ട കാര്യമാണെന്നും ഹജ്ജ് കമ്മിറ്റി സിഇഒ അതാവുര്‍ റഹ്മാന്‍ പറഞ്ഞു.