കൊച്ചി: കോളേജ് യൂണിഫോമില്‍ ചന്തയിലെത്തി മീന്‍ വിറ്റ ഹനാന്‍..പിന്നീട് അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ ഹനാന്‍..ഹനാനെ വിശേഷിപ്പിക്കാന്‍ ഇനിയുമുണ്ട്…മലയാളികള്‍ക്ക് മുന്നില്‍ ജീവിതമെന്ന യാത്രയുടെ ഒരു പാഠ പുസ്തകമാണ് ഈ പെണ്‍കുട്ടി. ഇപ്പോഴിതാ ചികിത്സ നടക്കുമ്പോളും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഹനാന്‍ വീണ്ടും മീന്‍ കച്ചവടം തുടങ്ങുകയാണ്. സഞ്ചരിക്കുന്ന മീന്‍ കട..
‘വൈറല്‍ ഫിഷ് മാള്‍’ എന്ന പേരില്‍ തമ്മനതത് തന്നെ ഒരു കട തുടങ്ങാനാണ് ഹനാന്‍ ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ കടയുടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാര്യങ്ങള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ഓണ്‍ലൈനായി മീന്‍ വില്‍പ്പന നടത്തുകയെന്നതാണ് പുതിയ ആശയം. കടമെടുത്തിട്ടാണെങ്കിലും ഒരു വാഹനം വാങ്ങാമെന്നായി ചിന്ത. ഷോറൂമില്‍ പോയി വാഹനത്തിന്റെ വില അന്വേഷിച്ചപ്പോള്‍ തന്നെക്കൊണ്ട് കൂടില്ലെന്ന് മനസ്സിലാക്കി. ഇതോടെ ഒരുപാടിടങ്ങളില്‍ ഒരു വായ്പയ്ക്കായി കയറിയിറങ്ങി. വീടും വിലാസവും ഇല്ലാത്തവര്‍ക്ക് ആര് വായ്പ നല്‍കും. സ്വന്തമായി സ്ഥലം ഉള്ളയാള്‍ ജാമ്യം നില്‍ക്കണമെന്ന വ്യവസ്ഥയില്‍ ഒടുവില്‍ ഒരുകൂട്ടര്‍ തയ്യാറായി. സഹായഹസ്തവുമായി ഒരു സുമനസ്സ് വന്നു. വായ്പയെടുത്ത് എയ്സെന്ന വാഹനം വാങ്ങി. ആധാറിലെ വിലാസം തൃശ്ശൂരില്‍ ആയതിനാല്‍ അവിടെ പോയാണ് രജിസ്ട്രേഷന്‍ നടത്തിയത്.
ഇപ്പോള്‍ ഡോക്ടര്‍മാരെയും ഞെട്ടിച്ചുകൊണ്ട് ഹനാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. കോളേജിലെ പരീക്ഷ കഴിഞ്ഞാല്‍ ഹനാന്‍ സഞ്ചരിക്കുന്ന മീന്‍ കടയില്‍ ചാര്‍ജ്ജെടുക്കും.