ഹനാന്‍ പറ്റിച്ചതല്ല നമ്മള്‍ സ്വയം പറ്റിയത്; ജീവിതത്തോട് പോരാടുന്നു വ്യക്തിത്വമുള്ള സര്‍ഗ്ഗശേഷിയുള്ള ആള്‍ക്കാരെ നിങ്ങള്‍ കണ്ടിട്ടില്ല

മലയാളിയുടെ നെഞ്ചില്‍ ഇടം നേടിയ ഹനാന്‍ എന്ന മീന്‍വില്‍ക്കുന്ന യൂണിഫോമിട്ട പെണ്‍കുട്ടി ഒരു കെട്ടുകഥയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ഹനാന്‍ മോഹന്‍ലാലടക്കമുള്ള സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് സോഷ്യമീഡിയിയില്‍ കെട്ടുകഥയെന്ന് തെളിയിക്കുന്നത്. ഒരു സിനിമയ്ക്കായി ചെയ്ത പ്രമോഷന്‍ പരിപാടിയാണ് ഹനാന്റെ മീന്‍കച്ചവടെ എന്നാണ് സോഷ്യല്‍മീഡിയയില്‍ പരക്കുന്നത്.

മലയാള സിനിമയിലെ നവാഗത സംവിധായകനായ അരുണ്‍ ഗോപിയും സൂപ്പര്‍ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടവും ചേര്‍ന്ന് മുഴുവന്‍ പേരെയും വിഡ്ഢികളാക്കുയായിരുന്നെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത. ഇവരുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഹനാനെ മീന്‍ വില്പനക്കാരിയാക്കുകയും അതിന്റെ വാര്‍ത്ത ആദ്യം മതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിടത്ത് തുടങ്ങിയ കെണിയില്‍ സര്‍വ ചാനലുകളും പത്രങ്ങളും സോഷ്യല്‍ മീഡിയയും വീണു പോയതാണോ? മാതൃഭൂമി പടിച്ച പുലിവാല് ഒരു കാരണവും ഇല്ലാതെ മനോരമ എറ്റേടുത്തതോടെ മാധ്യമങ്ങള്‍ ന്യായീകരണത്തിന്റെ വക്കിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പരക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും ഹനാന്റെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണെന്നും അവരുടെ സഹപാഠികള്‍ എന്ന് പരിചയപ്പെടുത്തിയവര്‍ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. കുട്ടിയെ നേരിട്ടറിയാവുന്നവരുടെ അവളുടെ ദുഖം നിറഞ്ഞ ബാല്യവും അതിനെ മറികടന്നുള്ള പോരാട്ടത്തെയും അടയാളപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടിയാണെന്നും നല്ല രീതിയില്‍ കവത എഴുതുന്ന ആളാണെന്നും അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നു.

ഹനാല്‍ കലാഭവന്‍ മണിയോടൊപ്പം പരിപാടി അവതരിപ്പിച്ചിരുന്നു എന്നകാര്യം മാതൃഭൂമി വാര്‍ത്തയില്‍ തന്നെ ഉള്ളതായിരുന്നു. സിനിമാ മോഹമുള്ള കുട്ടിയുമാണ്. ഒരു ചിത്രത്തില്‍ പിന്നണിയില്‍ നില്‍ക്കുന്ന ഫോട്ടോയും അവള്‍ തന്നെ തന്റെ അക്കൗണ്ടില്‍ ഷയര്‍ ചെയ്തിട്ടുണ്ട്. സിനിമാ താരങ്ങളോടൊപ്പമുള്ള ഫോട്ടോയും ഹനാന്‍ തന്നെ പങ്കുവച്ചതാണ്.

തന്റെ സിനിമയുടെ പ്രൊമോഷനാണ് ഈ സംഭവം എന്ന വാര്‍ത്ത സംവിധായകന്‍ അരുണ്‍ഗോപി നിഷേധിച്ചു. അത്തരത്തിലൊന്നിന്റെ ആവശ്യമില്ലെന്നും ഹനാന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ കണ്ട വ്യക്തികള്‍ പറഞ്ഞ് അറിഞ്ഞതാണെന്നും പ്രതിഫലം കിട്ടുന്ന ചെറിയൊരു റോളാണ് താന്‍ നല്‍കാന്‍ ഉദ്ദേശിച്ചതെന്നും അരുണ്‍ഗോപി പറഞ്ഞു.

സോഷ്യല്‍മീഡിയയിലെ പ്രതികരണക്കാര്‍ക്ക് ചൂടുപിടിക്കാനുള്ളകാരണം ഹനാന്റെ പട്ടിണി തങ്ങള്‍ വിചാരിച്ചത്ര കടുത്തതല്ല എന്നുള്ളതാണ്. ഹനാന്റെ ഉറച്ച വാക്കുകളില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്ന വിധേയത്വമില്ല. ഹനാന്റെ സ്മാര്‍ട്ട്‌നെസ്സ് പട്ടിണിയുള്ളവരുടേതല്ല ഇത്തരം കാര്യങ്ങളാലാണ് ഒരുകൂട്ടം മലയാളികള്‍ ഹനാന്‍ പറ്റിച്ചതാണെന്ന് വിലപിക്കുന്നതെന്നും ചിലര്‍ പ്രതികരിക്കുന്നു

Top