കൊവിഡ് രോഗികൾക്കെതിരായ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരകരോട് ഇനി പൊലീസ് പറയും; സോഷ്യൽ മീഡിയ വഴി കൊവിഡ് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ പ്രചാരണം നടത്തിയവരെ തേടി ഉടൻ പൊലീസ് എത്തും

ക്രൈം ഡെസ്‌ക്

കോട്ടയം: മുഖ്യമന്ത്രിയും നാട്ടുകാരും പറഞ്ഞിട്ടും കേൾക്കാതെ കൊവിഡ് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയവരോട് ഇനി പൊലീസ് പറയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയ വഴി രോഗബാധിതരായ യുവാക്കളെയും ആരോഗ്യ പ്രവർത്തകരെയും അപമാനിക്കുന്ന പ്രചാരണം നടത്തിയ മുപ്പതോളം ആളുകൾക്കെതിരെ അവരുടെ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം പരാതി നൽകിയിട്ടുണ്ട്.

രോഗികളായ യുവാക്കളെയും ജാഗ്രതാ സമിതി അംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോട്ടയം നഗരസഭ 30 ആം വാർഡ് ജാഗ്രതാ സമിതിയും, പ്രദേശത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയും, ഡിവൈ.എഫ്.ഐ യൂണിറ്റ് ലോക്കൽ കമ്മിറ്റികളുമാണ് പരാതി നൽകിയത്.

കൊവിഡ് ബാധിതരായ ആളുകൾക്ക് സമൂഹം മാനസികമായി പിൻതുണ നൽകണമെന്ന സർക്കാരിന്റെ ആഹ്വാനം നിലനിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ഒരു സംഘം ആളുകൾ രോഗ ബാധിതരായ യുവാക്കളെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നത്.

കോട്ടയം നഗരസഭയുടെ 30, 31 വാർഡുകളിൽ കൊവിഡ് പടരാൻ ഇടയാക്കിയത് ഇവിടെ നടന്ന 28 കെട്ട് ചടങ്ങിലും, വിവാഹചടങ്ങിലും ചിങ്ങവനം സ്വദേശിയായ രോഗി പങ്കെടുത്തതിനെ തുടർന്നാണ്. എന്നാൽ, ഇത് മറച്ചു പിടിച്ച് രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്. രോഗ ബാധിതനായ ഒരു യുവാവിനെ ലക്ഷ്യമിട്ട് നടത്തുന്ന അപവാദ പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം നടത്തുന്നത്.

കേരളത്തിൽ നിന്നും ഇത്തരം പ്രചാരണത്തിനു തുടക്കമിട്ടാൽ പിടിവീഴും എന്നറിയുന്നതിനാൽ വിദേശത്തെ ഫോൺ നമ്പരിൽ നിന്നാണ് പ്രചാരണം ആരംഭിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിങ്ങവനം സ്വദേശിയായ കൊവിഡ് രോഗി 28 കെട്ടിൽ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ നിന്നാണ് കൊവിഡ് പ്രവഹിച്ചു തുടങ്ങിയത്. 28 കെട്ടിൽ പങ്കെടുത്ത ചിങ്ങവനം സ്വദേശിയ്ക്കു രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മൂലവട്ടം പ്രദേശത്തെ യുവാക്കളിൽ 99 ശതമാനം പേരും ക്വാറന്റനിയിലേയ്ക്കു മാറിയിരുന്നു.

എന്നാൽ, വെറും നാലു പേർ മാത്രം സമ്പർക്കപ്പട്ടികയിൽ ഉള്ള യുവാവിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം അപകീർത്തിപ്പെടുത്തുന്ന പ്രചാരണമാണ് സോഷ്യൽ മീഡിയ വഴി ഒരു വിഭാഗം ഇപ്പോൾ നടത്തുന്നത്. ഇത്തരത്തിൽ കൊവിഡ് രോഗികളെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മൂലവട്ടത്തെ ഡിവൈ.എസ്.ഐ യൂണിറ്റ് കമ്മിറ്റിയും, മേഖലാ കമ്മിറ്റിയും, സി.പി.എം ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളും പൊലീസിൽ പരാതി നൽകി.
പ്രചാരണം നടത്തിയവരുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് അടക്കം ചുമത്തി കേസെടുക്കമമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യത്തിൽ കൊവിഡ് രോഗികളെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയാൽ പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തും.

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരെ ഭീതിയിൽ ആക്കുന്നതിനായി ചുരുങ്ങിയ ഒരു വിഭാഗമാണ് ഇപ്പോൾ വ്യാജ പ്രചാരണം നടത്തുന്നത്. നാട്ടുകാരെ ഭീതിപ്പെടുത്തുന്ന രീതിയിൽ അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് ഈ വിഭാഗം സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നത്. ചിങ്ങവനം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐയെയും, നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും, നാട്ടകം നഗരസഭ മേഖലാ കാര്യലയത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവർ ഉൾപ്പെടുന്ന ആരോഗ്യ ജാഗ്രതാ സമിതിയെയും ഇത്തരത്തിൽ സോഷ്യൽ മീഡിയയിലെ അപവാദ പ്രചാരണത്തിനായി വലിച്ചിഴക്കുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകരുടെ അടക്കം മനോവീര്യം തകർക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ വഴി സാമൂഹ്യ വിരുദ്ധ സംഘം പ്രചാരണം നടത്തുന്നത്.

Top