കൊച്ചി: നടൻ ദിലീപ് കള്ളം പറയുകയാണോ ,അതോ കേസ് വഴിതിരിച്ച് വിടാൻ പുതിയ തിരക്കഥ രചിച്ചതാണോ ? യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ വീണ്ടും പുതിയ വഴിത്തിരിവ്ഉണ്ടായിരിക്കുന്നു.കത്തിലെ കയ്യക്ഷരത്തിനു സുനിയുടേതുമായി പുലബന്ധമില്ല !.. നടൻ ദിലീപിന് കത്തയച്ചത് മറ്റാരോ ആണെന്ന് മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണകുമാർ. കത്തെഴുതിയത് സുനിൽകുമാർ അല്ല. സുനിലിന്‍റെ കയ്യക്ഷരം കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്ത അക്ഷരമല്ലെന്നും അഭിഭാഷകൻ പറഞ്ഞു.ജയിലിൽ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്‍റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലേതു തന്നെയെന്ന് തിരിച്ചറിഞ്ഞു. കത്തിലെ മുദ്രയും ജയിലിലേത് തന്നെയെന്ന് ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ജയിലിലെ അന്തേവാസികൾക്ക് അവർ ആവശ്യപ്പെട്ടാൽ കടലാസ് നൽകാറുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. ഇത്തരത്തിൽ പൾസർ സുനിക്കും കടലാസ് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കടലാസാണ് കൈമാറിയതെന്നും അധികൃതർ പറയുന്നു.എന്നാല്‍ ഇങ്ങനെയൊരു കത്ത് പുറത്തുപോയതായി ഉറപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് രഹസ്യമായി കടത്തിയാതാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ജയിലില്‍ മറ്റാരെങ്കിലും എഴുതി നല്‍കാമെന്നും നിഗമനകളുണ്ട്. അതിനാല്‍ തന്നെ കാക്കനാട് ജയിലില്‍ കത്ത് എഴുതി നല്‍കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യപ്പെട്ടാണ് സുനി ദിലീപിന് കത്ത് എഴുതിയത്. കാക്കനാട് ജയിലിൽ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നൽകിയത്. കത്ത് കഴിഞ്ഞ ഏപ്രിൽ 20ന് ദിലീപ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് ദിലീപിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന സൂചന നൽകുന്നതാണ് പൾസർ സുനിയുടെ കത്തിലെ വാക്കുകൾ. സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന പരിഭവമാണ് സുനിൽകുമാർ കത്തിൽ പങ്കുവയ്ക്കുന്നത്. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോൾ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്.വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം. കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാൻ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കിൽ, 300 രൂപ തന്‍റെ ജയിൽ വിലാസത്തിലേക്ക് മണിഓർഡർ അയക്കുക. മണിഓർഡർ ലഭിച്ചാൽ ചേട്ടൻ കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനിൽകുമാർ കത്തിൽ വ്യക്തമാക്കി.കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.