പ്രാര്‍ത്ഥനകള്‍ വിഫലം; ഹനുമന്തപ്പ ഇനി ജ്വലിക്കുന്ന ഓര്‍മ്മ,മരണം ദില്ലി സൈനിക ആശുപത്രിയില്‍.

 

ദില്ലി: സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മഞ്ഞിനടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സൈനികന്‍ ഹനുമന്തപ്പ മരിച്ചു.  ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം മുന്പായിരുന്നു അന്ത്യം. ഇന്നലെ മുതല് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ആറുദിവസം മൈനസ് 42 ഡിഗ്രി താപനിലയില്‍ മഞ്ഞിനടിയില്‍ കഴിഞ്ഞ ശേഷം ജീവനോടെ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയത്.

ഹനുമന്തപ്പയ്ക്ക് തെറാപ്പിയും മറ്റു വൈദ്യസഹായങ്ങളും നല്‍കുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ നില വഷളായി വരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വൈദ്യസംഘം വ്യക്തമാക്കി. എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഹനുമന്തപ്പയെ സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്തി. ഇതിനുശേഷമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. തലച്ചോറിലേക്ക് ഓക്‌സിജന്‍ ശരിയാംവണ്ണം എത്തുന്നില്ലെന്ന് സിടി സ്‌കാനില്‍ വ്യക്തമായി. രണ്ടു ശ്വാസകോശങ്ങളെയും ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹനുമന്തപ്പ 25 അടി താഴ്ചയിലാണ് മഞ്ഞില്‍ കുടുങ്ങിക്കിടന്നിരുന്നത്. തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ 25 അടി താഴ്ചയില്‍ നിന്നും ഹനുമന്തപ്പയെ കണ്ടെത്തിയത്. അന്നുമുതല്‍ ഹനുമന്തപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ സൈനിക ആശുപത്രിയിലെ സംഘം തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

Top