ഈ പയ്യന്‍ ഇന്നു ഒരു മിന്നും താരമാണ്; കഠിനാദ്ധ്വാനത്തിന്‍റെ വിജയം  

മുംബൈ :ഈ ചിത്രത്തിലുള്ള കൊച്ചു പയ്യന്‍ ഇന്നു നമ്മളെ ഏവരെയും വിസ്മയിപ്പിക്കുന്ന മിന്നും താരമാണ്. തന്റെ ആത്മാര്‍ത്ഥയും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്‌നങ്ങളെ നേടിയെടുത്താണ് ഈ പയ്യന്‍ ഓരോ ദിവസവും നമ്മളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരം ഹാര്‍ദ്ദിക് പാണ്ഡ്യെയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പിലുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. ഹാര്‍ദ്ദികിന്റെ രൂപത്തിലെന്ന പോലെ ജീവിതത്തിലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ കടന്ന് വന്നത്. 1993 ല്‍ ഗുജറാത്തിലെ സൂറത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹാര്‍ദ്ദിക്കിന്റെ ജനനം. മക്കളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മനസ്സിലാക്കിയ പിതാവ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വഡോദരയിലേക്ക് കുടുംബത്തേയും കൊണ്ട് ചെക്കേറി.

മികച്ച കോച്ചിംഗ് അക്കാഡമിയില്‍ ഹാര്‍ദ്ദിക്കിനും ജ്യേഷ്ഠന്‍ കുനാലിനും പരിശീലനം നേടുവാനുള്ള സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി ഒമ്പതാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി. പിന്നീട് കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു ഹാര്‍ദ്ദികിന്റെ ജീവിതം. പലപ്പോഴും ആവശ്യമായ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ പരിശീലനം നടത്തേണ്ടി വന്ന തന്റെ ജീവിതം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഹാര്‍ദ്ദിക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആത്മവിശ്വാസം കൈമുതലാക്കിയ ഹാര്‍ദ്ദിക് അനായാസം വിജയ വീഥികള്‍ ചവിട്ടി കേറി തന്റെ സ്വപ്‌നത്തിലേക്ക് നടന്ന് അടുത്തു. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് ഹാര്‍ദ്ദിക് പാണ്ഡ്യെയെന്ന 24 കാരന്‍. ടീം പ്രതിസന്ധിയെ അഭിമുഖികരിക്കുന്ന ഓരോ സമയങ്ങളിലും ബാറ്റ്‌സമാനായും ബോളറായും ഫീല്‍ഡറായും ഹാര്‍ദ്ദിക് മെതാനത്ത് രക്ഷയ്‌ക്കെത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top